അബുദാബി: ആറു മാസത്തെ ഐസിയുവാസത്തിനൊടുവിൽ മരണത്തെ കീഴടക്കി ജീവിതത്തിലേക്ക് തിരികെയെത്തി മലയാളിയായ കോവിഡ് മുന്നണി പോരാളി അരുൺ കുമാർ എം നായർ. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടക്കം മുതൽ അണിനിരന്ന വ്യക്തിയാണ് അരുൺ. കോവിഡ് ബാധിച്ചതിനെ തുടർന്ന് ആറുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അബോധാവസ്ഥയിൽ നിന്ന് അദ്ദേഹം തിരിച്ചെത്തുന്നത്.
സ്വന്തം ജീവൻ അപായത്തിലാക്കി യുഎഇയ്ക്ക് വേണ്ടി നടത്തിയ സേവനത്തെയും പോരാട്ട വീര്യത്തെയും ആദരിച്ച് വിപിഎസ് ഹെൽത്ത് കെയർ അരുണിന് 50 ലക്ഷം രൂപ (2.50 ലക്ഷം ദിർഹം) ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അരുണിന്റെ ഭാര്യയ്ക്ക് ജോലി നൽകുമെന്നും വിപിഎസ് ഹെൽത്ത് ഗ്രൂപ്പ് അറിയിച്ചു. ഇവരുടെ മകന്റെ വിദ്യാഭ്യാസ ചെലവും ഗ്രൂപ്പ് വഹിക്കും
രണ്ടാം ജീവിതം തന്ന ദൈവത്തിനു നന്ദി അറഫിയിക്കുന്നുവെന്ന് അരുൺ അറിയിച്ചു. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നൂറുകണക്കിന് ആരോഗ്യപ്രവർത്തകരുടെയും പ്രാർത്ഥനയുടെ ശക്തിയായാണ് താൻ ജീവിച്ചിരിക്കുന്നത്. അവരുടെ പിന്തുണയ്ക്കും പരിചരണത്തിനും നന്ദി പറയാൻ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments