KeralaNattuvarthaLatest NewsNewsIndia

എന്‍റെ വഴികാട്ടിയും ഹീറോയും എന്‍റെ അച്ഛനാണ്, സൈറസ് പൂനെവാലക്ക്​ അംഗീകാരം നല്‍കിയ സര്‍ക്കാരിന് നന്ദി: അദാര്‍ പൂനാവാല

ന്യൂഡൽഹി: സൈറസ്​ പൂനെവാലക്ക്​ പത്മഭൂഷണ്‍ ലഭിച്ചതിനുപിന്നാലെ കേന്ദ്ര സര്‍ക്കാറിന്​ നന്ദിപറഞ്ഞ്​ മകൻ അദാര്‍ പൂനാവാല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് അദാര്‍ പൂനാവാല.

Also Read:‘ഞങ്ങൾ നിരപരാധികളാണ്’: ശിക്ഷാ വിധി റദ്ദാക്കണമെന്ന് തടിയന്റെവിട നസീർ, ഇന്ന് വിധി

ട്വിറ്ററിലൂടെയായിരുന്നു അദാര്‍ പൂനാവാല സർക്കാരിനുള്ള നന്ദി അറിയിച്ചത്. തന്റെ സൂപ്പര്‍ഹീറോയും വഴികാട്ടിയുമായ സൈറസ് പൂനാവാലയ്‌ക്ക് അംഗീകാരം നല്‍കിയ കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിക്കുന്നതായി അദാര്‍ പൂനാവാല കുറിച്ചു.

‘ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ ലഭിക്കുന്ന അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. എന്‍റെ വഴികാട്ടിയും എന്‍റെ ഹീറോയും എന്‍റെ പിതാവുമായ ഡോ. സൈറസ് പൂനെവാലക്ക്​ അംഗീകാരം നല്‍കിയ ഇന്ത്യന്‍ സര്‍ക്കാരിന് ഞാന്‍ നന്ദി പറയുന്നു’, അദാര്‍ പൂനാവാല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button