മുംബൈ: 1999-ലെ കാർഗിൽ യുദ്ധത്തിൽ തന്റെ പേര് എഴുതി വർഷിക്കപ്പെട്ട ബോംബുകളെ കുറിച്ച് പ്രതികരണവുമായി ബോളിവുഡ് നടി രവീണ ടണ്ടൻ.
ഇന്ത്യ-പാക് യുദ്ധത്തിൽ, കരസേനയുടെ ബോംബുകളിൽ രവീണയുടെ പേര് എഴുതിയത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂറ്റൻ ബോംബുകളിൽ ഒന്നിൽ വലിയൊരു ലവ് ചിഹ്നത്തിനുള്ളിൽ ‘ ഫ്രം രവീണ ടണ്ടൻ ടു നവാസ് ഷരീഫ് ‘ എന്നാണ് എഴുതിയിരുന്നത്. ഇത് എഴുതിയത് ആരാണെന്ന് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. സൈന്യത്തിൽ തന്നെയുള്ള രവീണയുടെ ആരാധകരിൽ ആരെങ്കിലുമാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
താനിതറിയാൻ വളരെ വൈകിയെന്ന് പ്രവീണ പറയുന്നു. സ്നേഹവും സമാധാനവും കൊണ്ട് പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെങ്കിൽ, അതാണ് ഏറ്റവും നല്ല മാർഗ്ഗമെന്നു പറഞ്ഞ നടി, രാജ്യ സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് പക്ഷേ തയ്യാറല്ല. പ്രതിരോധിക്കേണ്ട ഒരു ഘട്ടം വന്നാൽ, കൈകളിൽ തോക്കുമായി അതിർത്തിയിൽ താനും ഉണ്ടാകുമെന്നാണ് രവീണ പ്രഖ്യാപിച്ചത്.
Post Your Comments