Latest NewsNewsWomenLife StyleHealth & Fitness

അബോർഷന് ശേഷം സ്ത്രീകൾ സംഭവിക്കാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തെല്ലാം?: ഉത്തരം ഇതാ

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും തളർത്തി കളയുന്ന ഒന്നാണ് അബോർഷൻ. കാലക്രമേണ ഈ മാനസികാഘാതത്തിൽ നിന്ന് വിമുക്തയാകുമെങ്കിലും അതിനെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥകൾ ഏറെയാണ്. ഗർഭഛിദ്രത്തിന് ശേഷം സ്ത്രീകളുടെ ശരീരം നിരവധി മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം.

അമിതമായ രക്തസ്രാവം

അബോർഷൻ കഴിഞ്ഞാൽ ചിലരിൽ കണ്ട് വരുന്ന ഒന്നാണ് അമിതമായ രക്തസ്രാവം. രക്തം കട്ടയായി പോകുക, ബ്രൗൺ കളറാകുക തുടങ്ങിയവ ചിലരിൽ ഉണ്ടാകുന്നു. മൂന്ന് മുതൽ നാല് ആഴ്ച വരെ ഇത് നീണ്ടു നിൽക്കാം. ഒന്നു മുതൽ രണ്ടു മണിക്കൂറിനുള്ളിൽ രണ്ടു പ്രാവിശ്യം വരെ പാഡുകൾ മാറ്റേണ്ടതായും വരുന്നു. ഇങ്ങനെയുള്ള അവസ്ഥ ഉണ്ടായാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്.

Read Also  :  ഒമിക്രോൺ വകഭേദം ഗുരുതരമാകില്ല, വീട്ടില്‍ വിദഗ്ധമായ പരിചരണം മാത്രം നൽകുക: വീണ ജോർജ്ജ്

ഉത്കണ്ഠ

നവജാത ശിശു ജനിച്ച് ആദ്യത്തെ ആറാഴ്ച വരെ അനുഭവപ്പെടുന്ന അതേ അസ്വസ്ഥതകൾ അബോർഷന് ശേഷവും അനുഭവിക്കാം. ഇതു ചിലപ്പോൾ വിഷാദം, ഉത്കണ്ഠ പോലുള്ളവയിലേക്കും നയിക്കാം. ഏറ്റവും നല്ലത്, ശരീരം ശരിയായ നിലയിൽ എത്തുന്നതുവരെ ആവശ്യമായ വിശ്രമം നൽകുക എന്നതാണ്.

അണുബാധ ഉണ്ടാകാം

അബോർഷൻ കഴിഞ്ഞാൽ കുറച്ചു ദിവസത്തേക്ക് ഗർഭാശയമുഖം തുറന്നിരിക്കും. സൂക്ഷിച്ചില്ലെങ്കിൽ ഒരു പക്ഷേ അണുബാധ ഉണ്ടാകാം. കഠിനമായ വേദന, യോനിയിൽ കഠിനമായ ചൊറിച്ചിൽ എന്നിവ ഉണ്ടായാൽ നിർബന്ധമായും ഡോക്ടറിനെ കാണണം. ശരീരത്തിൽ അണുബാധ ഉണ്ടായിട്ടുണ്ടെങ്കിൽ പനി തീർച്ചയായും വരാം.

Read Also  :   ആരെങ്കിലും എനിക്ക് സീറ്റ് തരൂ: യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ഡോ. കഫീൽ ഖാൻ

സഹിക്കാനാവാത്ത വേദന

അബോർഷൻ കഴിഞ്ഞാൽ ചെറിയ രീതിയിൽ പൊതുവേ വേദന അനുഭവപ്പെടാറുണ്ട്. ചിലർക്ക് സഹിക്കാനാവാത്ത വേദന അനുഭവപ്പെടാറുണ്ട്. ആർത്തവ സമയത്ത് അനുഭവപ്പെടുന്ന വേദനയെക്കാളും കൂടുതൽ വേദന അനുഭവപ്പെടുകയാണെങ്കിൽ ശ്രദ്ധിക്കണം. ചൂടു വെള്ളം കുടിക്കുക, ചൂടുവെള്ളം വയറിലും തരിപ്പ് അനുഭപ്പെടുന്ന സ്ഥലങ്ങളിലും വച്ച് മസാജ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ വേദനയ്ക്ക് ശമനം ഉണ്ടാകേണ്ടതാണ്.വേദനസംഹാരി കഴിക്കാതിരിക്കുക. അമിതമായി വേദന അനുഭവപ്പെടുകയാണെങ്കിൽ ഉടനെ ഡോക്ടറെ കാണണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button