വാഷിങ്ടൺ: റഷ്യ ഉക്രൈനിൽ അധിനിവേശം നടത്തിയാൽ, അത് രോഗത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുമെന്ന് യു.എസിന്റെ പ്രഖ്യാപനം. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനാണ് ഇങ്ങനെയൊരു മുന്നറിയിപ്പുമായി രംഗത്തു വന്നത്.
ഉക്രൈനെ ആക്രമിക്കരുതെന്ന് യു.എസ് അടക്കമുള്ള രാഷ്ട്രങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, അപ്രതീക്ഷിതമായി ഒരു അഭിനിവേശം ഉക്രൈനെ നേരിടേണ്ടി വരികയാണെങ്കിൽ, അത് നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും എല്ലാ യൂറോപ്യൻ രാഷ്ട്രങ്ങളും ചെയ്തിട്ടുണ്ടെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. ഉക്രൈന് യുദ്ധോപകരണങ്ങൾ അടക്കം ഒന്നിന്റെയും ക്ഷാമം നേരിടേണ്ടി വരില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ആവശ്യമെങ്കിൽ, നേരിട്ട് വ്ലാഡിമിർ പുടിന് മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ പറഞ്ഞു. രാഷ്ട്രത്തലവന്മാർക്ക് മേലെ നേരിട്ട് യുഎസ് ഉപരോധം ഏർപ്പെടുത്തുന്നത് അപൂർവ്വമാണ്. സിറിയയിലെ ബഷർ അൽ അസദ്, ലിബിയയിലെ ഗദ്ദാഫി, വെനിസ്വേലയിലെ നിക്കോളാസ് മഡുറോ എന്നിവർക്കു മേൽ അമേരിക്ക നേരിട്ട് ഉപരോധം ചുമത്തിയ ചരിത്രമുണ്ട്.
എന്നാൽ, സർവ്വശക്തവും സ്വയംപര്യാപ്തവുമായ റഷ്യയ്ക്ക് മേൽ, ഇത്തരം നടപടികൾ എത്രത്തോളം വിജയിക്കുമെന്ന് കണ്ടു തന്നെ അറിയണം.
Post Your Comments