Latest NewsUAENewsInternationalGulf

അബുദാബിയിലെ ഹൂതി ആക്രമണം: ശക്തമായി അപലപിച്ച് ഫെഡറൽ നാഷണൽ കൗൺസിൽ

അബുദാബി: അബുദാബിയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് ഫെഡറൽ നാഷണൽ കൗൺസിൽ. അറബ് രാഷ്ട്രങ്ങളുടെ സുരക്ഷയ്ക്കും അവരുടെ ഐക്യത്തിനും വലിയ ഭീഷണിയാണ് ഹൂതി ആക്രമണങ്ങളെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ വ്യക്തമാക്കി.

Read Also: മനുഷ്യകവചങ്ങളാക്കാൻ കുഞ്ഞുങ്ങൾ: ഐഎസ് ഭീകരർക്ക് ചാവേറുകളാക്കാൻ കൊണ്ടുവന്ന 700 കുട്ടികൾ സിറിയൻ ജയിലിൽ

ഭീകരാക്രമണങ്ങളെ നേരിടുന്നതിലും പ്രതിരോധിക്കുന്നതിലും രാജ്യത്തെ സംരക്ഷിക്കുന്നതിലും യുഎഇ സായുധ സേന വഹിച്ച പ്രധാന പങ്കിനെ എഫ്എൻസി അഭിനന്ദിക്കുകയും ചെയ്തു. ഭീകരാക്രമണങ്ങളെ അപലപിക്കുന്നതിൽ ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങൾ പ്രകടിപ്പിച്ച എല്ലാ പിന്തുണയ്ക്കും എഫ്എൻസി നന്ദി അറിയിച്ചു.

അതേസമയം ഭീകരതയെയും വിദ്വേഷത്തെയും ചെറുക്കുമെന്ന് കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാഷ് മുന്നറിയിപ്പ് നൽകിയിരുന്നു. വിദ്വേഷത്തിനും ആക്രമണത്തിനും യുഎഇ കീഴടങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യം നന്മ പകരുന്ന പ്രതീക്ഷയുടെ കിരണമായി തുടരുകയാണ്. നമ്മുടെ ചരിത്രവും സംസ്‌കാരവും പ്രതിഫലിപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നു. അന്ധകാരത്തിന്റെയും തീവ്രവാദത്തിന്റെയും ശക്തികൾക്കെതിരായ അഭേദ്യമായ കോട്ടയായതിൽ ഞങ്ങൾ അഭിമാനിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also: അനുവാദമില്ലാതെ അന്യർക്ക് ഓഹരി വിൽക്കാനാകില്ല: ഫാമിലി ബിസിനസ് ഉടമസ്ഥാവകാശ നിയമവുമായി അബുദാബി

shortlink

Related Articles

Post Your Comments

Related Articles


Back to top button