Latest NewsIndiaNewsSportsTennis

വിരമിക്കൽ പ്രഖ്യാപനത്തിൽ ഖേദിക്കുന്നു: സാനിയ മിർസ

ഡൽഹി: വിരമിക്കൽ പ്രഖ്യാപനം കുറച്ചു നേരത്തെയായിപ്പോയെന്നും ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതിൽ ഇപ്പോൾ ഖേദിക്കുന്നുവെന്നും വ്യക്തമാക്കിസാനിയ മിർസ. ആസ്ട്രേലിയൻ ഓപ്പൺ വനിതാ ഡബിൾസിലെ ആദ്യ റൗണ്ട് തോൽവിക്ക് പിന്നാലെയാണ് ഈ സീസണോടെ ടെന്നീസിൽ നിന്ന് വിരമിക്കുമെന്ന് താരം പ്രഖ്യാപിച്ചത്. സീസൺ പൂർത്തിയാകുമ്പോൾ എന്തു സംഭവിക്കുമെന്ന് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.

എന്നാൽ വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം എല്ലാവർക്കും ഇതിനെക്കുറിച്ച് മാത്രമാണ് ചോദിക്കാനുള്ളതെന്നും തീരുമാനം ശരിയാണെങ്കിലും കൈക്കൊണ്ടത് കുറച്ച് നേരത്തെയായിപ്പോയെന്നും സാനിയ പറഞ്ഞു. കരിയറിലെ അവസാന സീസണായതിനാൽ ടെന്നീസിനെക്കുറിച്ചും ടൂർണമെന്റുകളെക്കുറിച്ചുമുള്ള കാഴ്ചപ്പാട് മാറിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് സാനിയ നീരസം പ്രകടിപ്പിച്ചത്.

സമൂഹത്തിനെ പിന്നോട്ട് നടത്തുന്നു: പിസി ജോര്‍ജിനെ പോലെയുള്ളവർക്ക് ചാനല്‍ ചര്‍ച്ചകളില്‍ ഇടംകൊടുക്കരുതെന്ന് ജിയോ ബേബി

മുഴുവൻ സമയവും താൻ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാറില്ലെന്നും ജയം മാത്രം ലക്ഷ്യംവച്ചാണ് താൻ കളിക്കാറുള്ളതെന്നും സാനിയ പറഞ്ഞു. കളത്തിൽ തുടരുന്നിടത്തോളം എല്ലാ കളികളും ജയിക്കാൻ തന്നെയാണ് ശ്രമിക്കുന്നത്. ഇപ്പോഴും ടെന്നീസ് കളിക്കുന്നത് ആസ്വദിക്കുന്നുണ്ട്. വിജയമായാലും തോൽവിയായാലും ഇതുവരെയുള്ള കാഴ്ചപ്പാട് തന്നെയാണ് തനിക്കിപ്പോഴുമെന്നും സാനിയ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button