Latest NewsKeralaNewsIndia

‘കെ റെയിലും കെ ഫോണും പോലെ നല്ലതൊന്നും കേരളത്തിന് വേണ്ട്രാ’: പാട്ടുമായി സന്ദീപാനന്ദ ഗിരി

കെ റെയിലിനെതിരെ വിമർശനമുന്നയിച്ച പ്രതിപക്ഷത്തെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും പരിഹസിച്ച് പുതിയ പാട്ടെഴുതി സന്ദീപാനന്ദ ഗിരി. കെ റെയിലും കെ ഫോണും പോലുള്ള നല്ലതൊന്നും കേരളത്തിന് വേണ്ട എന്നതാണ് പാട്ടിലെ പ്രധാന വിമർശനം. പ്രളയം വന്നപ്പോൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി, നിപ്പയും കോവിഡും പുറകെ നടന്നിട്ടും വല വീശി എറിഞ്ഞിട്ടും വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണറായി വിജയനെ ഇവിടാർക്കും വേണ്ടെന്നും കിറ്റും പെൻഷനും വേണ്ടെന്നും അദ്ദേഹം പ്രതിപക്ഷത്തെ വിമർശിച്ച് കൊണ്ട് കുറിച്ചു.

സന്ദീപാനന്ദഗിരിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇവിടൊന്നും വേണ്ട്രാ”
കെ റെയിൽ വേണ്ട്രാ…കെ ഫോൺ വേണ്ട്രാ
ഇജ്ജാതി നല്ലതൊന്നും കേരളത്തിന് വേണ്ട്രാ
love വേണ്ട്രാ..നമുക്ക് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
മുട്ടി മുട്ടി മാസ്ക്കിടാതെ നടക്കാൻ
തൊട്ടൊരുമ്മി ഇരിക്കാൻ
24/7 full dating കളിക്കാൻ
ന്നാലും കെഫോൺ വേണ്ട്രാ
silverline വേണ്ട്രാ…കെഎഫ് വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പ്രളയം വന്നപ്പോ
കഷ്ടപ്പെട്ട് ബുദ്ധിമുട്ടി.
നിപ്പയും കോവിഡും
പുറകെ നടന്നിട്ടും
വല വീശി എറിഞ്ഞിട്ടും
വിട്ടുകൊടുക്കില്ലെന്നു പറഞ്ഞ് ചേർത്ത് പിടിച്ച പിണ്രായി വിജയൻ വേണ്ട്രാ.
കിറ്റ് വേണ്ട്രാ പെൻഷൻ വേണ്ട്രാ
ഇവിടെ അല്ലേലും scene മൊത്തം contra
പെറ്റ തള്ള പോലും സഹിക്കാത്ത ചാണകത്തിൽ കുളിച്ചിട്ട്
costumes വലിച്ചു കേറ്റി തേരാ പാരാ നടന്നിട്ടും
പാത്രം കൊട്ടി ശംഖ് വിളിച്ച് ബാങ്കിൽ ക്യൂ നിന്നത് മിച്ചം
15 ലക്ഷം no reply എന്നാലും,
ഇവിടൊന്നും വേണ്ട്രാ……

shortlink

Related Articles

Post Your Comments

Related Articles


Back to top button