Latest NewsNewsInternationalGulfQatar

ഔദ്യോഗിക രേഖകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കരുത്: മുന്നറിയിപ്പ് നൽകി ഖത്തർ

ദോഹ: ഔദ്യോഗിക രേഖകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പങ്കുവെയ്ക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ. ഔദ്യോഗിക രേഖകളുടെ പതിപ്പുകൾ സമൂഹമാധ്യമങ്ങളിലൂടെയും, മറ്റു ഓൺലൈൻ സംവിധാനങ്ങളിലൂടെയും പ്രസിദ്ധീകരിക്കുന്നത് രാജ്യത്തെ നിയമങ്ങളുടെ ലംഘനമായി കണക്കാക്കുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക രേഖകളുടെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനായാണ് ഇത്തരമൊരു തീരുമാനം.

Read Also: ബാലചന്ദ്ര കുമാർ വിവാഹം മുടക്കിയും ആൾക്കാരെ ബ്ളാക്ക് മെയിൽ ചെയ്തും ജീവിക്കുന്ന ക്ഷുദ്രജീവിയോ?

തൊഴിൽ പരമായ കരാറുകളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയ്ക്ക് ലഭിക്കുന്ന ഔദ്യോഗിക രേഖകൾ മറ്റുള്ളവർക്ക് മുന്നിൽ വെളിപ്പെടുത്താതിരിക്കേണ്ടത് ഓരോ വ്യക്തിയുടെയും കടമയും, ഉത്തരവാദിത്വവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

Read Also: ആരെങ്കിലും എനിക്ക് സീറ്റ് തരൂ: യോഗി ആദിത്യനാഥിനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് ഡോ. കഫീൽ ഖാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button