റേഷൻ അരി ഉപയോഗിച്ച് അടിപൊളി പുട്ട് തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം ഒരു കപ്പ് റേഷൻ അരി കഴുകി കുതിർക്കാൻ വെക്കുക. ഒരു മണിക്കൂറെങ്കിലും നന്നായി കുതിർന്ന ശേഷം നന്നായി കഴുകിയെടുത്ത് അരിപ്പയിൽ വെള്ളം തോരൻ വെക്കാം.
ഒരു 10 മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോർന്ന ശേഷം മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പൊടിച്ചെടുക്കുക. വെള്ളം ചേർക്കാതെ വേണം അരി പൊടിച്ചടുക്കാൻ. നന്നായി പൊടിഞ്ഞ അരി മിക്സിയുടെ ജാറിൽ നിന്ന് ഒരു ബൗളിലേക്ക് മാറ്റാം. പൊടി നന്നായി ഒന്ന് ഇളക്കിയ ശേഷം ഇതിലേക്ക് തേങ്ങ ചിരവിയതും ഒരു സ്പൂൺ നെയ്യും കൂടി ഇട്ട് നന്നായി ഇളക്കി എടുക്കാം. നെയ്യ് ഉപയോഗിക്കുമ്പോൾ പുട്ടിന് ടേസ്റ്റ് കൂടും.
നെയ്യ് ആവശ്യമെങ്കിൽ മാത്രം ഉപയോഗിച്ചാൽ മതി. മുഷ്ടിയ്ക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന് പാകം. പ്രെഷർ കുക്കറിലോ പുട്ടുപാത്രത്തിലോ വെള്ളം തിളയ്ക്കാൻ വെക്കുക. പുട്ടുകുറ്റിയിൽ ചില്ലിട്ട ശേഷം 2 സ്പൂൺ തേങ്ങ ചിരകിയത് ഇട്ടതിന് ശേഷം പൊടി ഇടുക. വീണ്ടും 2 സ്പൂൺ തേങ്ങ, പിന്നെയും പൊടി അങ്ങിനെ പുട്ടുകുറ്റി നിറയുന്നത് വരെ തുടരുക.
Read Also : വോട്ട് ചെയ്താൽ ടൂവീലർ, മൊബൈൽ, ഗ്യാസ്, പണം : പാർട്ടികളുടെ സൗജന്യ വാഗ്ദാനം ഗുരുതര വിഷയമെന്ന് സുപ്രീം കോടതി
ശേഷം പുട്ടുകുറ്റി മൂടി വെള്ളം തിളച്ചു തുടങ്ങിയ കുക്കറിൻ്റെ അല്ലെങ്കിൽ പുട്ടുകുടത്തിൻ്റെ നോസിലിൽ വെക്കുക. പുട്ടുകുറ്റിയുടെ മൂടിയിലെ സുഷിരത്തിലൂടെ ആവി നന്നായി വരുന്നുണ്ടങ്കിൽ പുട്ട് വെന്തു എന്ന് ഉറപ്പാക്കാം. ഏകദേശം 15-25 മിനുട്ട് വരെ വേവിക്കണം. നല്ല സോഫ്റ്റായ പുട്ട് റെഡി.
Post Your Comments