Latest NewsKeralaNews

‘പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ ജ്യൂസ് കടകള്‍, പ്രവാചകനെ നിന്ദിച്ചു’: ഫാ. ആന്റണിക്കെതിരെ പോപുലര്‍ ഫ്രണ്ട്

കണ്ണൂർ: സെന്റ് തോമസ് ചർച്ച് തിരുന്നാളിനോടനുബന്ധിച്ച് നടന്ന പ്രഭാഷണത്തിൽ ഹലാൽ വിശദീകരണത്തിനിടെ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചർച്ചിൽ ഫാ. ആന്റണി നടത്തിയ പരാമർശങ്ങൾക്കെതിരെ പോപ്പുലർ ഫ്രണ്ട്. ഫാദർ ആന്റണി പ്രവാചക നിന്ദ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇരിട്ടി ഡിവിഷന്‍ സെക്രട്ടറി എന്‍സി ഫിറോസ്, ഇരിട്ടി ഡിവൈഎസ്പി പ്രദീപന്‍ കണ്ണിപൊയിലിന് പരാതി നല്‍കി.

ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യര്‍ പിന്‍പറ്റുന്ന പ്രവാചകന്‍ മുഹമ്മദ് നബിയെ വളരെ മോശമായി ചിത്രീകരിക്കുകയും, ഹലാല്‍ ഭക്ഷണം തുപ്പിയ ഭക്ഷണമാണെന്നും ഹലാല്‍ ബോര്‍ഡ് വെക്കാന്‍ മുസ്‌ലിംങ്ങളുടെ പ്രത്രേക അതോറിറ്റിക്ക് ഫീസ് നല്‍കണമെന്നും ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വലവീശിപ്പിടിക്കാന്‍ പ്രത്യേക ജ്യൂസ് കടകള്‍ പ്രവര്‍ത്തിക്കുന്നുവെന്നുമുള്ള പെരും നുണകളടങ്ങിയ മതവിദ്വേഷ പ്രസംഗമാണ് ഫാദര്‍ അന്റണി നടത്തിയതെന്ന് എന്‍സി ഫിറോസ് പറഞ്ഞു.

Also Read:വിഘടനവാദികൾക്ക് കനത്ത പ്രഹരം : കശ്മീരിലെ ലാൽചൗക്കിൽ ചരിത്രത്തിലാദ്യമായി ത്രിവർണ്ണ പതാകയുയർന്നു

മനുഷ്യ സൗഹാര്‍ദം നിലനില്‍ക്കുന്ന ഈ മതേതര സമൂഹത്തില്‍ ഇത്തരം അന്യ മതവിദ്വേഷം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഇസ്‌ലാമിനെതിരേ വര്‍ഗീയ പ്രസംഗം നടത്തിയ ഫാദര്‍ ആന്റണിക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, ഫാദർ ആന്റണിക്കെതിരെ സുന്നീ യുവജന സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്ത് വന്നിരുന്നു. മനുഷ്യ സ്‌നേഹവും മതമൈത്രിക്കും നില കൊള്ളേണ്ട പുരോഹിതർ പ്രവാചക നിന്ദയും മത വൈര്യവും പ്രചരിപ്പിക്കുന്നത് അത്യന്ത്യം ആപത്കരമാണെന്നും ഹലാൽ ഭക്ഷണമെന്നത് മുസ്ലിങ്ങൾ തുപ്പിയതാണെന്ന് അച്ഛനെപ്പോലെ ഉന്നത വിദ്യാഭ്യാസമുള്ളവർ പ്രസ്താവിക്കുന്നത് ഖേദകരമാണെന്നും സംഘടന നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button