കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റിന് പണം വാങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് സംബന്ധിച്ച സമൂഹ മാദ്ധ്യമങ്ങളിലെ പരസ്യങ്ങൾ കരുതിയിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇടനിലക്കാരായി ചമഞ്ഞ് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് പരസ്യങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം അറിയിച്ചു.
സമൂഹ മാദ്ധ്യമങ്ങളിലും മറ്റും പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ സംബന്ധിച്ച് എംബസിയെ അറിയിക്കാൻ ശ്രദ്ധിക്കണം. അത്തരം പരസ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നവരെക്കെതിരെ നിയമനടപടിക്കായി അധികൃതരെ സമീപിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം നിശ്ചയിക്കുന്ന ശമ്പളത്തിൽ നിന്ന് വിഹിതം മധ്യവർത്തികൾ കൈക്കലാക്കുന്ന ഇടപാട് അംഗീകരിക്കാൻ കഴിയില്ല. കരാർ വ്യവസ്ഥയിൽ നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് എംബസി അംഗീകാരം നൽകാത്തത് അത് കൊണ്ടാണ്.
ഈ നാടിന്റെ ആദരം ഏറ്റുവാങ്ങാൻ അർഹത ഇല്ലെന്ന് തിരിച്ചറിഞ്ഞ ബുദ്ധദേബിന് അഭിനന്ദനങ്ങൾ: സന്ദീപ് വാചസ്പതി
നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിന് പണം വാങ്ങുന്നവർക്കെതിരെയും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വിശദമാക്കി. ഗൾഫിൽ ജോലിക്ക് പോകുന്ന നഴ്‌സുമാർ കേന്ദ്ര സർക്കാർ നിശ്ചയിച്ച തുകയേക്കാൾ ഒരു രൂപ പോലും റിക്രൂട്ടിങ് ഏജൻസികൾക്ക് അധികം നൽകരുതെന്ന് നേരത്തെ അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
Post Your Comments