ന്യൂഡല്‍ഹി : രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ തന്റെ ട്വിറ്റർ ബയോയിൽ മാറ്റം വരുത്തിയെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. തനിക്കെതിരേ ചിലര്‍ കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ കുപ്രചരണങ്ങള്‍ നടത്തുകയാണ്. എന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് ഒന്നും നീക്കം ചെയ്യുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്തിട്ടില്ല. നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെയാണ് പ്രൊഫൈല്‍ ഇപ്പോഴുമുള്ളത്’- ഗുലാം നബി ആസാദ് ട്വീറ്റ് ചെയ്തു.
Some mischievous propoganda being circulated by some people to create confusion.
Nothing has been removed or added to my twitter profile.
The profile is as it was earlier.
— Ghulam Nabi Azad (@ghulamnazad) January 25, 2022
അതേസമയം, ഗുലാം നബി ആസാദിനെ പരോക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പത്മപുരസ്‌കാരം നിരസിച്ചതിലൂടെ ബുദ്ധദേബ് ഭട്ടാചാര്യ ചെയ്തത് ഉചിതമായ കാര്യമാണെന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്. ബുദ്ധദേബ് അടിമായാകാനല്ല (ഗുലാം), സ്വതന്ത്രനാവാനാണ് (ആസാദ്) ആഗ്രഹിക്കുന്നത് എന്നായിരുന്നു ജയറാം രമേശിന്റെ ട്വീറ്റ്.
Post Your Comments