ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന ഭീഷണിക്കത്ത് മധ്യപ്രദേശിൽ കണ്ടെത്തി. സ്ഫോടകവസ്തുക്കൾ നിറച്ച ഒരു ടൈംബോംബും കത്തിനൊപ്പം ഉണ്ടായിരുന്നു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ്, ടൈമർ ഘടിപ്പിച്ചിരുന്ന ബോംബ് നിർവീര്യമാക്കി. മധ്യപ്രദേശിലെ രേവയിൽ നിന്നാണ് ഭീഷണിക്കത്തും സ്ഫോടകവസ്തുക്കളും കണ്ടെടുത്തത്.
റിപ്പബ്ലിക് ദിനത്തിൽ യോഗി ആദിത്യനാഥിനെ ലക്ഷ്യമാക്കി ഭീകരാക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ യോഗിക്ക് കൂടുതൽ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെ ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 7 ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനോടകം തന്നെ എല്ലാ പാർട്ടികളും അവരുടെ സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. വൻമത്സരമാണ് ഉത്തർപ്രദേശിലെ സ്ഥാനാർത്ഥികൾക്കിടയിൽ നടക്കാൻ പോകുന്നത്. ഇതിനിടയിൽ യു.പിയിൽ ബിജെപിക്കെതിരെ വിവാദ പ്രസ്താവനകളും ഭീഷണികളും ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായാണോ ഈ അട്ടിമറി പ്രവർത്തനമെന്ന് പോലീസ് ഊർജിതമായി അന്വേഷിക്കുന്നുണ്ട്.
Post Your Comments