ലൈംഗികബന്ധത്തിലേർപ്പെടുന്നതിനിടെയുള്ള മരണം ഇടയ്ക്കിടെ സംഭവിക്കാറുണ്ട്. അത്തരം വാർത്തകൾ ധാരാളം വന്നിട്ടുമുണ്ട്. സെക്സിനിടെ പെട്ടെന്ന് മരണം സംഭവിക്കുന്ന കേസുകൾ 0.6 ശതമാനം മാത്രമാണെന്നാണ് പഠനങ്ങൾ പറയുന്നത്. എന്നിരുന്നാലും ഈ 0.6 ശതമാനത്തിന് പിന്നിലുള്ള കാരണമെന്തെന്ന് അറിയാമോ? ഇതിനു പിന്നിൽ പല കാരണങ്ങളുണ്ട്. മിക്ക കേസുകളിലും സമ്മർദ്ദം അല്ലെങ്കിൽ ചില മരുന്നുകളുടെ ഉപയോഗം മൂലമാണ്.
മിക്ക കേസുകളിലും, ലൈംഗിക പ്രവർത്തനത്തിനിടെയുള്ള ശാരീരിക സമ്മർദ്ദമാണ് കാരണം. കൊക്കെയ്ൻ പോലുള്ള നിയമവിരുദ്ധ മരുന്നുകൾ ഉപയോഗിച്ചാലും ഈ പ്രശ്നമുണ്ടാകാം. ലെെംഗികബന്ധത്തിനിടെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നത് കൂടുതലും പുരുഷന്മാരിലാണ്. ഏറ്റവും സാധാരണമായ കാരണം ഹൃദയാഘാതമാണ്. മധ്യവയസ്കരായ പുരുഷന്മാരിൽ മാത്രമല്ല, ഈ പ്രശനങ്ങൾ കണ്ടുവരുന്നത്. യുവാക്കളിലും ഉണ്ട്. ‘അയോർട്ടിക് ഡിസെക്ഷൻ’ (Aortic dissection) ആണ് രണ്ടാമത്തെ മരണകാരണം (12 ശതമാനം). മറ്റൊരു കാരണം ഹൃദയപേശികളെ ബാധിക്കുന്ന ‘കാർഡിയോമയോപ്പതി’ (cardiomyopathy) എന്ന രോഗാവസ്ഥയാണ്.
പുതിയ പഠനം സൂചിപ്പിക്കുന്നത് 50 വയസ്സിന് താഴെയുള്ളവരിൽ പെട്ടെന്നുള്ള ഹൃദയാഘാതം സംഭവിക്കുന്നത് പ്രധാനമായും സഡൻ ആർറിഥമിക് ഡെത്ത് സിൻഡ്രോം അല്ലെങ്കിൽ കാർഡിയോമയോപതി മൂലമാണെന്നാണ്. ഈ അവസ്ഥകളുള്ള ചെറുപ്പക്കാർ ലൈംഗിക പ്രവർത്തനവുമായി ബന്ധപ്പെട്ട അപകടസാധ്യതയെക്കുറിച്ച് അവരുടെ കാർഡിയോളജിസ്റ്റിന്റെ ഉപദേശം തേടണം. എന്നിരുന്നാലും, ഈ പഠനങ്ങളിലെ കുറഞ്ഞ മരണനിരക്ക് സൂചിപ്പിക്കുന്നത് അപകടസാധ്യത വളരെ കുറവാണെന്നാണ്.
Post Your Comments