![](/wp-content/uploads/2022/01/jonty-rhodes-2-784x441-678x381-1.jpg)
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തനിക്ക് അയച്ച റിപ്പബ്ലിക് ദിനാശംസകളുടെ കത്ത് പങ്കുവച്ച് മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്. താനും കുടുംബവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നുവെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്.
തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് ജോണ്ടി പ്രധാനമന്ത്രിയുടെ കത്ത് ഷെയർ ചെയ്തിരിക്കുന്നത്. തന്റെ മകൾക്ക് ഇന്ത്യ എന്ന് പേരിട്ട ജോണ്ടി റോഡ്സും ഇന്ത്യയും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മോദി കത്തിൽ പരാമർശിക്കുന്നുണ്ട്.
ഇന്ത്യൻ സംസ്കാരങ്ങളുടെയും ആഘോഷങ്ങളുടെയും കടുത്ത ആരാധകനായ ജോണ്ടി റോഡ്സ് രാജ്യം അടിക്കടി സന്ദർശിക്കാറുണ്ട്. 2015-ൽ, ഇപ്രകാരമുള്ള ഒരു സകുടുംബ സന്ദർശന വേളയിലാണ് ഭാര്യ മെലാനി, മുംബൈയിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. ഇന്ത്യയിൽ വച്ച് ജനിച്ചതിനാൽ ജോണ്ടി റോഡ്സ് മകൾക്ക് ഇന്ത്യയെന്ന് പേരിടുകയായിരുന്നു.
Post Your Comments