പൂനെ: മുംബൈയിലെ ഗോവന്ദി മേഖലയില്‍ 20 കാരിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായി. മുംബൈയിലാണ് സംഭവം. കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 20 കാരിയായ യുവതിയെയാണ് ശനിയാഴ്ച പുലര്‍ച്ചെ നാലംഗ സംഘം കൂട്ടബലാത്സംഗം ചെയ്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ നാല് പേര്‍ ചേര്‍ന്ന് തടഞ്ഞുനിര്‍ത്തിയാണ് ക്രൂരമായി ഉപദ്രവിച്ചത്. സംഭവത്തില്‍ നാലാം പ്രതി പോലീസ് പിടിയിലായി.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പ്രതികളില്‍ ഒരാള്‍ തടഞ്ഞു നിര്‍ത്തുകയും തുടര്‍ന്ന് ചോദ്യം ചെയ്യാനെന്ന വ്യാജേന ആളൊഴിഞ്ഞ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഈസമയം, മറ്റ് സുഹൃത്തുക്കള്‍ അവരെ പിന്തുടരുകയും ചെയ്തു. നാല് പ്രതികളും മാറി മാറി യുവതിയെ ബലാത്സംഗം ചെയ്ത ശേഷം സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പീഡനത്തിനിരയായ യുവതി സംഭവം പോലീസില്‍ അറിയിക്കുകയും പ്രതികള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു.
Post Your Comments