Latest NewsKeralaNewsCrime

നാല് വര്‍ഷത്തെ പ്രണയം കാമുകന്‍ ഭര്‍ത്താവിനെ അറിയിച്ചു, തൂങ്ങി നിൽക്കുന്ന ഫോട്ടോ കാമുകനയച്ച് കൊടുത്ത് യുവതി ജീവനൊടുക്കി

വെള്ളറട: ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്‍ക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്. ഗോപികയുടെ കാമുകൻ ആയ സുഹൃത്ത് പൂവാര്‍ പുതിയതുറ സ്വദേശി വിഷ്ണുവിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Also Read:നിലമ്പൂർ മുതൽ മഞ്ചേരി വരെ ഒരു ചക്രമില്ലാതെ കെഎസ്ആർടിസി സർവീസ് നടത്തിയ സംഭവം: 7 ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

നാലുവര്‍ഷമായി ഗോപികയും വിഷ്ണുവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ വിവരം ഗോപികയുടെ ഭര്‍ത്താവിനെ വിഷ്ണു അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് താൻ ആത്മഹത്യ ചെയ്യുമെന്ന് ഗോപിക കാമുകനെ ഭീഷണിപ്പെടുത്തി. ഗോപികയും വിഷ്ണുമായി സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. താന്‍ മരിക്കാന്‍ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചു. ഇയാള്‍ ഉടന്‍ ബൈക്കില്‍ ഗോപികയുടെ വീട്ടിലെത്തി. പൂട്ടി കിടന്ന വീടിന്റെ ജനല്‍ ചില്ല് തകര്‍ത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിയ നിലയില്‍ ഗോപികയെ കണ്ടെത്തിയത്.

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗോപിക മരിച്ചെന്ന് കണ്ടതോടെ വിഷ്ണു രക്ഷപെടാൻ ശ്രമം നടത്തി. സംശയം തോന്നിയ ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പൊലീസില്‍ ഏല്‍പ്പിച്ചു. വാട്സ് അപ്പ് വഴി ഇവര്‍ തൂങ്ങിനില്‍ക്കുന്ന ദൃശ്യം കണ്ടാണ് പൂവാറില്‍ നിന്ന് ബൈക്കിലെത്തി വീടിന്റെ വാതില്‍ ചവിട്ടിത്തുറന്ന് ആശുപത്രിയിലെത്തിച്ചതെന്ന് വിഷ്ണു പൊലീസിന് മൊഴിനല്‍കി. സംഭവം നടക്കുമ്ബോള്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളിയായ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. ഇവര്‍ക്ക് മൂന്നുവയസായ ഒരു കുട്ടിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button