മുംബൈ: വെസ്റ്റിൻഡീസിനെതിരെ അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മ്മ നായകനായി തിരിച്ചെത്തും. ഇന്ത്യൻ ടീമില്‍ അഴിച്ചുപണി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉണ്ടായിരുന്ന ശ്രേയസ് അയ്യരുടെ പുറത്താകല്‍ രോഹിത് മടങ്ങി വരുന്ന സാഹചര്യത്തില്‍ ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.
മധ്യനിരയില്‍ ഏറെ ദുരന്തമായി മാറിയ ശ്രേയസ് അയ്യര്‍ വിന്‍ഡീസിനെതിരെ കളിക്കാന്‍ സാധ്യതയില്ല. പരമ്പരയില്‍ ബാറ്റിംഗില്‍ ഒരു ഇംപാക്ടുംസൃഷ്ടിക്കാന്‍ ശ്രേയസിനായില്ല. മോശമല്ലാത്ത തുടക്കങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചെങ്കിലും ഇവ വലിയ സ്‌കോറുകളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. പരമ്പരയില്‍ വളരെ അനായാസമാണ് താരം വിക്കറ്റ് കളഞ്ഞുകുളിച്ചത്.
Read Also:- കുറഞ്ഞ രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.!
വിന്‍ഡീസുമായി മൂന്നു വീതം ഏകദിനങ്ങളിലും ടി20കളിലുമാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഏകദിന പരമ്പരയാണ് ആദ്യം നടക്കുന്നത്. ഫെബ്രുവരി ആറ്, ഒമ്പത്, 11 തിയതികളിലായിരിക്കും ഏകദിനങ്ങള്‍. ടി20 മല്‍സരങ്ങള്‍ 16, 18, 20 തിയതികളിലായി നടക്കും. വിന്‍ഡീസ് ടീം ഫെബ്രുവരി ഒന്നിനു ഇന്ത്യയിലെത്തും. മൂന്നു ദിവസത്തെ ക്വാറന്റീനു ശേഷം നാലിന് അവര്‍ പരിശീലനത്തിന് ഇറങ്ങും.
Post Your Comments