കണ്ണൂർ : കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയിൽ. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയെയാണ് ഇന്നലെ വൈകീട്ട് വീടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. കേസ് രജിസ്റ്റർ ചെയ്ത് ഒന്നര വർഷത്തിന് ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.
പാലക്കാട് സ്വദേശിയായ രാഹുല്‍ കൃഷ്ണ എന്നയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി. 17-വയസ്സുള്ളപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് രാഹുല്‍ കൃഷ്ണയുമായി പെൺകുട്ടി പരിചയപ്പെട്ടത്. പിന്നീട് പെൺകുട്ടിയുടെ നഗ്ന ദൃശ്യം കൈക്കലാക്കിയ ശേഷം ബ്ലാക്മെയിൽ ചെയ്തായിരുന്നു പീഡനം. ബന്ധുക്കള്‍ക്ക് ഇയാള്‍ ഇതിന്റെ വീഡിയോ അയച്ച് നൽകുകയും ചെയ്തു. തുടര്‍ന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പോലീസില്‍ പരാതിപ്പെട്ടത്.
Read Also : പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ..!!
ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പീഡനം നടന്ന് മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും പെണ്‍കുട്ടി ഇതിന്റെ മാനസിക ആഘാതത്തില്‍ നിന്ന് മോചിതയായിട്ടുണ്ടായിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.
Post Your Comments