Latest NewsInternational

‘നാ**** മോൻ’ : മാധ്യമപ്രവർത്തകനോട് അസഭ്യ പദമുപയോഗിച്ച് യു.എസ് പ്രസിഡണ്ട് ജോ ബൈഡൻ

വാഷിംഗ്ടൺ: മാധ്യമപ്രവർത്തകനോട് കടുത്ത പ്രയോഗവുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം നടന്നത്.

ചോദ്യോത്തര വേളയിൽ, ഫോക്സ് ന്യൂസ് പ്രതിനിധി പീറ്റർ ഡൂസി ചോദിച്ച ഒരു ചോദ്യത്തിന് ഉത്തരം പറയവേയാണ് ജോ ബൈഡൻ രൂക്ഷമായ ഭാഷ ഉപയോഗിച്ചത്. അമേരിക്കയിലെ പണപ്പെരുപ്പത്തെ കുറിച്ച് പീറ്റർ ഡൂസി ചോദ്യം ഉന്നയിച്ചപ്പോൾ, ആശ്ചര്യ സൂചകമായാണ് ബൈഡൻ ‘ഇൻഫ്ലേഷൻ.. വാട്ട് എ സ്റ്റുപ്പിഡ് സൺ ഓഫ് എ ബിച്!’ എന്ന് പറഞ്ഞത്.

പത്രസമ്മേളനത്തിന്റെ അവസാനമായിരുന്നു സംഭവം നടന്നത്. സഭയ്ക്കു് നിരക്കാത്ത ഒരു പദം പ്രസിഡന്റ് പറഞ്ഞതിനാൽ, പശ്ചാത്യ മാധ്യമങ്ങളെല്ലാം പ്രാധാന്യത്തോടെ ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button