NattuvarthaKeralaNews

കോവിഡ് വ്യാപനം : സിനിമാ തിയേറ്ററുകൾ അടച്ചിടാനുള്ള നിർദേശത്തിനെതിരെ ഉടമകൾ ഹൈക്കോടതിയിൽ

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സിനിമാ തിയേറ്ററുകൾ അടച്ചിടാൻ നിർദേശിച്ചതിനെതിരെ തിയേറ്റർ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.
സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റർ ഉടമ നിർമ്മൽ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

Also Read : മുലയൂട്ടുന്ന ചിത്രത്തിന് രൂക്ഷ വിമർശനവും പരിഹാസവും: മറുപടി നൽകി ഈവ്ലിൻ ശർമ

ക്ലബ്ബുകൾ ജിംനേഷ്യങ്ങൾ, പാർക്കുകൾ എന്നിവക്ക് പ്രവർത്തനാനുമതി നൽകിയ പശ്ചാത്തലത്തിൽ തിയേറ്ററുകൾക്കും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. തീരുമാനം വിവേചനപരമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 % ആളുകളെയെങ്കിലും പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button