ThiruvananthapuramNattuvarthaKeralaNews

കോൺഗ്രസ് മുൻ കേന്ദ്ര മന്ത്രി ആര്‍പിഎന്‍ സിംഗ് ബിജെപിയിൽ ചേർന്നു

ന്യൂ‌‌ഡൽഹി: മുൻ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിംഗ് കോൺഗ്രസിൽ നിന്ന് രാജിവച്ചു. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്തിറക്കിയ താരപ്രചാരകരുടെ പട്ടികയിലുള്ള ആളാണ് ആര്‍പിഎന്‍ സിംഗ്. ഇന്ന് അദ്ദേഹം ബിജെപിയിൽ ചേർന്നു .

Also Read : സ്റ്റോപ്പ് ചിഹ്നമിട്ട് നിർത്തിയിട്ട സ്‌കൂൾ ബസിനെ മറികടക്കുന്നവർക്ക് വൻ തുക പിഴ: മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്

‘ഇന്ന് ഈ സമയത്ത് നമ്മുടെ മഹത്തായ റിപബ്ലിക്കിന്റെ രൂപീകരണം നാം ആഘോഷിക്കുകയാണ്. ഞാന്‍ എന്റെ രാഷ്ട്രീയ യാത്രയില്‍ പുതിയ അദ്ധ്യായം ആരംഭിക്കുന്നു’ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കയച്ച രാജിക്കത്തും ആര്‍പിഎന്‍ സിംഗ് ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button