NattuvarthaKeralaNews

റിപ്പബ്ലിക് ദിനാഘോഷം: കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ പൊതുഭരണ വകുപ്പിന്റെ നിർദേശം

തിരുവനന്തപുരം : കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നു നിർദേശം. ആഘോഷ പരിപാടികളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്നും പങ്കെടുക്കുന്നവരെല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കുകയും, സാനിറ്റൈസേഷൻ, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കുകയും ചെയ്യണമെന്ന് നിർദേശിച്ചു. പൊതുഭരണ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു.

Also Read : പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത് ജനങ്ങൾ : വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം തെറ്റല്ലെന്ന് ഹൈക്കോടതി

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിൽ നാളെ (26 ജനുവരി) രാവിലെ ഒമ്പതിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും.എണ്ണം നൂറിൽ കൂടരുതെന്നു സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. ജില്ലാതലത്തിൽ രാവിലെ ഒമ്പതിനു ശേഷം നടക്കുന്ന ചടങ്ങിൽ മന്ത്രിമാർ ദേശീയ പതാക ഉയർത്തും. പരമാവധി അമ്പതു പേരെ മാത്രമേ ഈ ചടങ്ങുകളിൽ പങ്കെടുപ്പിക്കാവൂ എന്നാണ് നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button