മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. ജാർഖണ്ഡ് സ്വദേശിയായ സരൺ സോയിയാണ് കൊല്ലപ്പെട്ടത്.
മദ്യപാനത്തിനിടെയുണ്ടായ തർക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സുഹൃത്തുക്കൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments