KeralaNattuvarthaLatest NewsNews

കുടിച്ചു കൊതി തീർക്കാം: സം​സ്ഥാ​ന​ത്ത്​ 190 പു​തി​യ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാന്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി 190 മദ്യശാലകൾ തുറക്കാൻ തീരുമാനം. ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷ​ന്‍ ശി​പാ​ര്‍​ശയിൽ അ​നു​കൂ​ല നി​ല​പാ​ടു​മാ​യി എ​ക്​​സൈ​സും രംഗത്തെത്തിയിട്ടുണ്ട്. നി​ല​വി​ലെ മ​ദ്യ​ശാ​ല​ക​ളി​ലെ തി​ര​ക്ക്​ കു​റ​ക്കാ​നാണ്‌ പു​തി​യ മദ്യശാലകൾക്ക് അനുമതി തേടുന്നത്. വിഷയം എ​ല്‍.​ഡി.​എ​ഫി​ല്‍ ച​ര്‍​ച്ച ചെയ്ത ശേ​ഷം ഇ​ക്കാ​ര്യം മ​ദ്യ​ന​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള ച​ര്‍​ച്ച​ക​ളാണ് ഇപ്പോൾ പു​രോ​ഗ​മി​ക്കുന്നത്.

Also Read:ഗർഭിണികൾ ദിവസേനയുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ആഹാര പദാർത്ഥങ്ങൾ…

ഏ​പ്രി​ല്‍ മു​ത​ല്‍ പു​തി​യ മ​ദ്യ​ന​യം പ്രാ​ബ​ല്യ​ത്തി​ല്‍​വ​രും. നിലവിൽ സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് ദേ​ശീ​യ-​സം​സ്ഥാ​ന​പാ​ത​ക്ക്​ 500 മീ​റ്റ​റി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വി​ല്‍​പ​ന​ശാ​ല​ക​ള്‍ ദൂ​രേ​ക്ക്​ മാ​റ്റി​യി​രു​ന്നു. അതുകൊണ്ട് തന്നെ ജ​ന​ങ്ങ​ള്‍​ക്ക്​ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​ത്ത ത​ര​ത്തി​ല്‍ വി​ല്‍​പ​ന​ശാ​ല​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളാ​കും ബി​വ​റേ​ജ​സ്​ കോ​ര്‍​പ​റേ​ഷ​ന്റെ ശി​പാ​ര്‍​ശയിൽ ഉണ്ടാവുക.

അതേസമയം, തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും മ​ല​യോ​ര​മേ​ഖ​ല​ക​ളി​ലും 24 പു​തി​യ മ​ദ്യ​ശാ​ല​ക​ള്‍ തു​ട​ങ്ങാമെന്ന് നി​ര്‍​ദേ​ശ​മു​ണ്ട്. ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ല്‍ 32 എ​ണ്ണ​വും, തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഡ്യൂ​ട്ടി​പെ​യ്ഡ് ചി​ല്ല​റ വി​ല്‍​പ​ന കേ​ന്ദ്ര​ങ്ങ​ളും ആ​രം​ഭി​ക്കാനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button