ലക്നൗ: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ, സാന്നിധ്യം പോലും അറിയിക്കാൻ സാധിക്കാത്തത്ര ദയനീയാവസ്ഥയിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ.
അഞ്ചു ദശാബ്ദത്തോളം അനിഷേധ്യ സാന്നിധ്യമായിരുന്ന സംസ്ഥാനങ്ങളിൽ പോലും അടിത്തറയില്ലാതെ തകർന്നടിഞ്ഞ പരിതാപകരമായ രീതിയിലാണ് രാജ്യത്തെ ഇടതുപക്ഷ രാഷ്ട്രീയം. ഒരിക്കൽ, മുഖ്യ പ്രതിപക്ഷ കക്ഷികളിലൊന്നായിരുന്ന പഞ്ചാബിലും, അഞ്ച് എംപിമാർ വരെ ഉണ്ടായിരുന്ന യുപിയിലും ഇപ്രാവശ്യം ആരൊക്കെ ഉണ്ടാകുമെന്ന് കണ്ടറിയണം.
എത്ര സ്ഥാനാർത്ഥികളുണ്ടെന്ന് പോലും കൃത്യമായി അറിയാത്ത അവസ്ഥയാണ് ഇടതുപക്ഷത്തിന്. യുപിയിൽ, സമാജവാദി പാർട്ടിക്കൊപ്പമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും, ഏറ്റവും ഒടുവിൽ ആറു സീറ്റുകൾ സംസ്ഥാന നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഉത്തരാഖണ്ഡിൽ മത്സരം എത്ര സീറ്റിലെന്ന് സിപിഐഎം സിപിഎമ്മും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മണിപ്പൂരിലും സിപിഐയുടെ അവസ്ഥ വളരെ പരിതാപകരമാണ്.
Post Your Comments