KeralaNattuvarthaLatest NewsIndiaNews

സംസ്ഥാന സമ്മേളനം മാറ്റുന്ന കാര്യം ആലോചിച്ചിട്ട് പോലുമില്ല, വ്യക്തികളെ പുകഴ്ത്തുന്ന പാട്ടുകൾക്ക് അനുമതി നൽകും: കോടിയേരി

തിരുവനന്തപുരം: എറണാകുളത്ത് നടക്കാനിരിക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനം മാറ്റിവയ്ക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ. സമ്മേളന കാര്യത്തില്‍ ഫെബ്രുവരി പകുതിയോടെ തീരുമാനമാകുമെന്നും സമ്മേളനം മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: വിദേശഫണ്ട് കൈപ്പറ്റുന്നതിന് വിലക്ക്: ൻജിഒകൾക്ക് തിരിച്ചടി, ഇടക്കാലാശ്വാസത്തിന് അനുമതി നൽകാതെ സുപ്രീം കോട‌തി

‘കൊവിഡ് പശ്ചാത്തലത്തില്‍ കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കേണ്ട സാഹചര്യവും ഉണ്ടായിരുന്നു. കൊവിഡ് മാനദണ്ഡപ്രകാരം മാത്രം പരിപാടികള്‍ മതി എല്ലാ പരിപാടികളും. ഇതിന്റെ ഭാഗമായാണ് ആലപ്പുഴ സമ്മേളനം മാറ്റിയത്’, കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു

അതേസമയം, തിരുവനന്തപുരത്ത് തിരുവാതിര നടത്താന്‍ പാടില്ലായിരുന്നു എന്ന് സി പി ഐ എം അഭിപ്രായപ്പെട്ടതാണെന്ന് കോടിയേരി പറഞ്ഞു. പല വ്യക്തികളും പല വ്യക്തികളെയും പുകഴ്ത്തുന്ന പാട്ടുകള്‍ അവതരിപ്പിക്കാറുണ്ടെന്നും അങ്ങനെയുള്ള പരിപാടികളില്‍ അവതരിപ്പിക്കാനുള്ള പാട്ടൊക്കെ പാര്‍ട്ടി അനുമതി നല്‍കുന്നതാണെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button