CricketLatest NewsNewsSports

ഐസിസിയുടെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്മൃതി മന്ദാനയ്ക്ക്

2021-ലെ മികച്ച പ്രകടനത്തിനുള്ള ഐസിസിയുടെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം ഇന്ത്യൻ ഓപ്പണർ സ്മൃതി മന്ദാനയ്ക്ക്. റേച്ചൽ ഹെയ്ഹോ ഫ്ലിന്റിന്റെ പേരിൽ അറിയപ്പെടുന്ന പുരസ്‌കാരമാണ് മന്ദാനയ്ക്ക് ലഭിക്കുക. 2021ൽ വിവിധ ഫോർമാറ്റുകളിലായി 22 മത്സരങ്ങൾ കളിച്ച മന്ദാന 38.86 ശരാശരിയിൽ 855 റൺസാണ് അടിച്ചുകൂട്ടിയത്.

ഒരു സെഞ്ചുറിയും അഞ്ച് അർധ സെഞ്ചുറികളുമടക്കമാണ് ഈ നേട്ടം.ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരേ പുറത്തെടുത്ത മികച്ച പ്രകടനമാണ് മന്ദാനയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. അതേസമയം, മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം പാകിസ്താൻ പേസർ ഷഹീൻ ഷാ അഫ്രീദിക്ക് ലഭിച്ചു.

Read Also:- തക്കാളി അധികമായാൽ ഉണ്ടാകുന്ന അഞ്ച് ആരോഗ്യ പ്രശ്നങ്ങള്‍!

2021ൽ കളിച്ച 36 രാജ്യാന്തര മത്സരങ്ങളിൽ നിന്നായി 78 വിക്കറ്റുകളാണ് അഫ്രീദി സ്വന്തമാക്കിയത്. യുഎഇയിൽ നടന്ന ടി20 ലോകകപ്പിൽ പാകിസ്താനു വേണ്ടി തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുത്തത്. കഴിഞ്ഞ വർഷം 21 ടി20 മത്സരങ്ങളിൽ നിന്ന് 23 വിക്കറ്റുകൾ സ്വന്തമാക്കിയ അഫ്രീദി വെറും ഒമ്പത് ടെസ്റ്റുകളിൽ നിന്ന് 47 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button