Latest NewsIndia

‘ഇന്ത്യ സെമിറ്റിക് വിരുദ്ധമല്ല’ : ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം മുപ്പത് വർഷം പൂർത്തിയാക്കുന്നു

ന്യൂഡൽഹി: ഇന്ത്യ-ഇസ്രായേൽ നയതന്ത്രബന്ധം മൂന്നു ദശാബ്ദം പൂർത്തിയാക്കുന്ന വേളയിൽ ആശംസകളുമായി ഇസ്രയേൽ. ജനുവരി 29 1992ലാണ്, ഇന്ത്യയിൽ നടന്ന ബന്ധം പൂർണമായി സ്ഥാപിതമായത്.

സന്തോഷത്തിന്റെ ഈ വേളയിൽ, ഇസ്രായേലി സ്ഥാനപതി നോർ ഗിലോൺ ആശംസകളുമായി രംഗത്തു വന്നു.’ 2000 വർഷത്തിലധികമായി ജൂതർ ഇന്ത്യയിൽ ജീവിക്കുന്നു. സമത്വവും സ്വാതന്ത്ര്യവും ഇവിടെ അനുഭവിക്കുന്നു. സെമിറ്റിക് വിരുദ്ധത എന്നൊരു വാക്കു തന്നെ ഇവിടെ നിലവിലില്ല. ഭാരതം ജൂതന്മാരോട് കാണിച്ച സ്നേഹവും സഹാനുഭൂതിയും വാക്കുകൾക്ക്‌ അതീതമാണ്’ ഗിലോൺ പറഞ്ഞു.

മൂന്നാം ദശാബ്ദത്തിന്റെ അനുസ്മരണാർത്ഥം വിർച്വലായി നടന്ന സമ്മേളനത്തിൽ, ഇസ്രായേലി അടയാളമായ ദാവീദിന്റെ നീല നക്ഷത്രവും അശോക ചക്രവും ചേർന്നൊരു ലോഗോയും അദ്ദേഹം അനാവരണം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button