ഏറ്റവും കൂടുതൽ പോഷകഗുണങ്ങൾ ഉള്ളതും രോഗങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതുമായ ഏക പച്ചക്കറി വെണ്ടയ്ക്ക തന്നെയെന്ന് നിസ്സംശയം പറയാം. ഈ പച്ചക്കറി ഉപയോഗിച്ച് മലയാളികൾ പരീക്ഷിക്കാത്ത വിഭവങ്ങളില്ല. വെണ്ടയ്ക്ക തോരൻ, വെണ്ടയ്ക്ക മെഴുക്കുപെരട്ടി, വെണ്ടയ്ക്ക കിച്ചടി, വെണ്ടയ്ക്ക അച്ചാർ എന്ന് തുടങ്ങി നമ്മുടെ സാമ്പാറിൽ വരെ അവിഭാജ്യ ചേരുവയായി മലയാളി വീട്ടമ്മമാർ വെണ്ടയ്ക്ക ചേർക്കും. വെണ്ടയ്ക്കയില്ലെങ്കിൽ അത് സാമ്പാറില്ല എന്നതാണ് അവസ്ഥ. ഒരു പക്ഷെ വെണ്ടയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്താണെന്ന് അറിയാതെയാണ് നമ്മിൽ പലരും ഇത് കഴിക്കുന്നത്.
രണ്ടു വെണ്ടയ്ക്ക കഴുകി വൃത്തിയാക്കിയ ശേഷം അരികുകൾ മുറിച്ച് മാറ്റുക. അതിനു ശേഷം നടുവേ പിളർന്ന് ഒരു ഗ്ലാസ്സിലോ പാത്രത്തിലോ ഇടുക. വെണ്ടയ്ക്ക ഇട്ട് വെച്ചിരിക്കുന്ന പാത്രത്തിലേക്ക് മുങ്ങികിടക്കാൻ പാകത്തിന് വെള്ളമൊഴിക്കുക. ഒരു രാത്രി ഇങ്ങനെ ഇരിക്കാൻ അനുവദിക്കുക. പിറ്റേന്ന് വെണ്ടയ്ക്ക മാറ്റി ഈ വെള്ളം അരിച്ചെടുത്ത ശേഷം വെറും വയറ്റിൽ കുടിക്കാം.
Read Also : ആലപ്പുഴയിൽ പോലീസും നാട്ടുകാരും തമ്മിൽ വൻ സംഘർഷം: നിരവധി പേര്‍ക്ക് പരിക്ക്
പ്രമേഹത്തെ തടയാൻ വെണ്ടയ്ക്ക ഉപയോഗിച്ചുള്ള മറ്റൊരു മാർഗ്ഗം കഞ്ഞിവെള്ളത്തിന്റെ സഹായത്തോടു കൂടിയ ഒന്നാണ്. അരി നല്ലപോലെ തിളച്ച് വരുമ്പോൾ കുറച്ച് കഞ്ഞിവെള്ളം ഒരു പാത്രത്തിലേക്ക് മാറ്റുക. അരി വാർത്ത ശേഷം കഞ്ഞിവെള്ളം എടുത്താലും മതിയാകും. ഈ കഞ്ഞിവെള്ളത്തിലേയ്ക്ക് വൃത്തിയാക്കിയ നാലോ അഞ്ചോ വെണ്ടയ്ക്ക അരിക് കളഞ്ഞ ശേഷം വട്ടത്തിൽ അരിഞ്ഞിടുക. ഒരു ഗ്ലാസ് കഞ്ഞിവെള്ളത്തിന് 4 വെണ്ടയ്ക്ക മതിയാകും. ഒരു രാത്രി മുഴുവൻ ഇങ്ങനെ വെച്ച ശേഷം പിറ്റേന്ന് അരിച്ചെടുത്ത ശേഷം വെറും വയറ്റിൽ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ വളരെ നല്ലതാണ്. ദിവസവും ഇത് ശീലിക്കുന്നത് കുറച്ചു കാലത്തേയ്ക്ക് തുടർന്നാൽ പ്രമേഹത്തെ വരുതിയിലാക്കാം.
Post Your Comments