KeralaLatest NewsNews

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം:16-കാരി ആറ് മാസം ഗര്‍ഭിണി

മലപ്പുറം : മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ഒരു വര്‍ഷം മുമ്പാണ് പതിനാറുകാരിയുടെ വിവാഹം നടന്നത്. ബന്ധു കൂടിയായ വണ്ടൂര്‍ സ്വദേശിയായ യുവാവാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. നിലവില്‍ പെണ്‍കുട്ടി ആറ് മാസം ഗര്‍ഭിണിയാണ്.

Read Also  :  ഐസിസിയുടെ വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്‌കാരം സ്മൃതി മന്ദാനയ്ക്ക്

വളരെ രഹസ്യമായിട്ടായിരുന്നു ഒരുവര്‍ഷം മുമ്പ് ഇവർ വിവാഹം നടത്തിയത്. തുടർന്ന് ഗര്‍ഭിണി ആയതോടെ ചികിത്സ ആവശ്യത്തിനായി ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന വിവരം പുറത്ത് അറിയുന്നത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട് പൊലീസിനേയയും സിഡബ്ലൂസിയെയും വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button