Latest NewsNewsIndia

‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്‍കി’

കഴിഞ്ഞ ചൊവ്വാഴ്ച ട്രൈബ്യൂണല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുകയും സെഫാലി സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ ഇന്ത്യന്‍ പൗരന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

ന്യൂഡൽഹി: ‘വിദേശി’യായി പ്രഖ്യാപിക്കപ്പെട്ട യുവതിക്ക് ഇന്ത്യന്‍ പൗരത്വം ‘തിരിച്ച് നല്‍കി’ അസമിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍. കഴിഞ്ഞയാഴ്ചയാണ് യുവതി ഇന്ത്യന്‍ പൗരയാണെന്ന് പ്രഖ്യാപിക്കുന്ന ഉത്തരവ് അസമിലെ സില്‍ചാര്‍ ജില്ലയിലുള്ള ട്രൈബ്യൂണല്‍ പുറത്തിറക്കിയത്. ഗുവാഹത്തി ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ട്രൈബ്യൂണല്‍ നടപടി.

സെഫാലി റാണി ദാസ് എന്ന 23കാരിയാണ് ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ പൗരയായി പ്രഖ്യാപിക്കപ്പെട്ടത്. അസമിലെ കച്ചര്‍ ജില്ലയിലെ മൊഹന്‍ഖല്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ് സെഫാലി റാണി ദാസ്. 2017 സെപ്റ്റംബര്‍ 19നായിരുന്നു സെഫാലി റാണി ദാസിനെ അവരുടെ അസാന്നിധ്യത്തില്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചത്. ട്രൈബ്യൂണല്‍ ഹിയറിങ്ങിന് സെഫാലി ഹാജരാകാത്തതിനെത്തുടര്‍ന്നായിരുന്നു അസാന്നിധ്യത്തില്‍ തന്നെ അവരെ വിദേശിയായി പ്രഖ്യാപിച്ചത്.

Read Also: കാ​ട്ടു​പ​ന്നി​യെ ഇടിച്ച് കാ​ർ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു : ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പ​ന്നി ച​ത്തു​വീ​ണു

എന്നാല്‍ സെഫാലി ഹൈക്കോടതിയില്‍ ഇതിനെതിരെ ഹരജി നല്‍കുകയും ഇന്ത്യന്‍ പൗരയാണെന്ന് സില്‍ചാര്‍ ട്രൈബ്യൂണലിന് മുന്നില്‍ തെളിയിക്കാന്‍ 2021 ജൂലൈയില്‍ ഗുവാഹത്തി ഹൈക്കോടതി സെഫാലിക്ക് അവസരം നല്‍കുകയുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ട്രൈബ്യൂണല്‍ കേസില്‍ വീണ്ടും വാദം കേള്‍ക്കുകയും സെഫാലി സമര്‍പ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ അവര്‍ ഇന്ത്യന്‍ പൗരന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.

shortlink

Post Your Comments


Back to top button