ThiruvananthapuramKeralaNattuvarthaLatest NewsNews

ആനക്കെന്തിന് അണ്ടർ വെയർ? അഴിമതി ഇല്ലാത്ത സർക്കാരിനെന്തിനു ലോകായുക്ത?: പരിഹാസവുമായി അഡ്വ. എ ജയശങ്കർ

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരാനുളള നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പെടെയുള്ള നിയമഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ വിവിധ രാഷ്‌ട്രീയ കക്ഷികളും പ്രമുഖ വ്യക്തികളും രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്.

ലോകായുക്തയുടെ അധികാരങ്ങൾ ഇല്ലാതാക്കി അഴിമതിയ്‌ക്ക് കളമാരുക്കാനുളള നീക്കമാണ് സർക്കാർ നടപടിയെന്നാണ് പ്രധാന വിമർശനം. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ സംരക്ഷിക്കാനുളള നീക്കമാണ് പുതിയ ഓർഡിനൻസ് കൊണ്ടുവന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കോൺഗ്‌സ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ആരോപിച്ചു.

ഇതിനിടെ ലോകായുക്തയ്‌ക്കെതിരായ നടപടിയെ വിമർശിച്ച രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

സ്‌കൂട്ടറിന് പിന്നാലെ ഇലക്ട്രിക് കാർ നിർമാണത്തിലേക്ക് ചുവടുവച്ച് ഒല

അഡ്വ. എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കളളവുമില്ല, ചതിവുമില്ല,
കളളത്തരങ്ങൾ മറ്റൊന്നുമില്ല…
ആദിമദ്ധ്യാന്തം സുതാര്യത, സത്യസന്ധത. ഈ ഭരണത്തിൽ ലോകായുക്ത തന്നെ ആവശ്യമില്ല.
ആനക്കെന്തിന് അണ്ടർ വെയർ? അഴിമതി ഇല്ലാത്ത സർക്കാരിനെന്തിനു ലോകായുക്ത?

 

shortlink

Related Articles

Post Your Comments

Related Articles


Back to top button