കോഴിക്കോട്: ഒരു ചക്രമില്ലാതെ കെഎസ്ആർടിസി സർവീസ് നടത്തിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. 7 ജീവനക്കാരെ വകുപ്പ് സസ്‌പെൻഡ് ചെയ്തു. മലപ്പുറം നിലമ്പൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ക്കെതിരെയാണ് നടപടി. എന്നാല്‍ വീഴ്ചക്ക് കാരണക്കാരായ ചില ഉദ്യോഗസ്ഥരെ ഒഴിവാക്കുകയും ചിലരെ കുറ്റക്കാരാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് യൂണിയനുകൾ ആരോപിച്ചു.
Also Read:ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതിക്കും മുഖ്യമന്ത്രിയെ രക്ഷിക്കാനും: കെ.സുരേന്ദ്രൻ
കഴിഞ്ഞ ഒക്ടോബര്‍ 7ന് ആണ് കേരളത്തെ അമ്പരപ്പിച്ച സംഭവം ഉണ്ടായത്. നിലമ്പൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഇടത് പിന്‍ഭാഗത്തെ ഒരു ചക്രം ഇല്ലാതെയാണ് സർവീസ് ആരംഭിച്ചത്. യാത്രയ്ക്കിടെ പിൻഭാഗത്ത് നിന്നും ചില ശബ്ദങ്ങൾ കേട്ടതോടെ ബാസ് നിർത്തി കണ്ടക്ടർ ഇറങ്ങി പരിശോധിച്ചതോടെയാണ് സംഭവം അറിയുന്നത്. ഇതോടെ മഞ്ചേരിയില്‍ യാത്ര അവസാനിപ്പിച്ചു.
ഈ ബസിന്‍റെ ഒരു ചക്രം അഴിച്ചെടുത്ത് മറ്റൊരു സൂപ്പര്‍ ഫാസ്റ്റിൽ ഘടിപ്പിച്ചിരുന്നു. . ഈ വിവരം ലോഗ് ഷീറ്റില്‍ രേഖപ്പെടുത്തിയുമില്ല. സര്‍വീസ് ആരംഭിക്കും മുന്‍പെ ടയറുകളും ഇന്ധനവും ഡ്രൈവര്‍ പരിശോധിക്കണമെന്ന നിബന്ധനയും പാലിച്ചില്ല. കണ്ടക്ടറും ശ്രദ്ധിച്ചില്ല. അശ്രദ്ധയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തവർക്ക് നേരെയാണ് നടപടി.
Post Your Comments