പാലക്കാട് : 10 വയസ്സുകാരനായ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആണ്‍കുട്ടികള്‍ പൊലിസ് പിടിയില്‍. പാലക്കാടിന് അടുത്ത് തൂത്തുക്കുടിയിലാണ് സംഭവം.
കുട്ടിയെ 10 ദിവസത്തോളമാണ് ഇവര്‍ തുടര്‍ച്ചയായി പീഡിപ്പിച്ചത്. സംഭവത്തില്‍ 13ഉം 14ഉം വയസ്സുള്ള ആണ്‍കുട്ടികളെ പൊലീസ് ദുര്‍ഗുണ പരിഹാര പാഠശാലയിലാക്കിയിട്ടുണ്ട്.
പീഡിപ്പിച്ച കുട്ടികള്‍ മൊബൈല്‍ ഗെയിമുകള്‍ കളിക്കുന്നത് കാണാന്‍ പീഡിപ്പിക്കപ്പെട്ട കുട്ടി ഇടക്കിടെ ഇവരുടെ അരികില്‍ വരാറുണ്ടായിരുന്നു. അങ്ങനെയൊരു സമയത്ത് ഇവര്‍ കുട്ടിയെ നിര്‍ബന്ധിപ്പിച്ച് പോണ് വിഡിയോകള്‍ കാണിച്ചു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് കുട്ടിയെ ഒഴിഞ്ഞ ഒരു സ്ഥലത്ത് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.
Read Also : മുൻപ് പിറന്നാൾ ആശംസിച്ചിരുന്നവരുടെ പത്തിലൊന്ന് ആളുകൾ മാത്രമാണ് ഇത്തവണ പിറന്നാൾ ആശംസിച്ചത്: എം ശിവശങ്കർ
ഇവര്‍ 10 ദിവസത്തെ ഇടവേളയില്‍ പലതവണ ആണ് കുട്ടിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജനുവരി 6-ന് കുട്ടി തുടര്‍ച്ചയായി ഛര്‍ദ്ദിച്ചു. ഇതേ തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഒരാഴ്ചയോളം കുട്ടി ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ഇതിനിടെയാണ് കുട്ടി പീഡനവിവരം മാതാപിതാക്കളോട് തുറന്നുപറഞ്ഞത്. തുടർന്ന് ജനുവരി 20-ന് കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments