അബുദാബി: ഹൂതികൾക്ക് ശക്തമായ തിരിച്ചടി നൽകി യുഎഇ. യെമനിലെ മിസൈൽ വിക്ഷേപണ കേന്ദ്രം യുഎഇ തകർത്തു. തിങ്കളാഴ്ച രാവിലെ അബുദാബിക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെയാണ് നടപടി. തിങ്കളാഴ്ച പുലർച്ചെ യെമൻ സമയം 4.10 നായിരുന്നു യുഎഇ തിരിച്ചടി നടത്തിയത്. എഫ് 16 യുദ്ധ വിമാനമുപയോഗിച്ചായിരുന്നു യുഎഇ സൈന്യം തിരിച്ചടിച്ചത്.
യുഎഇ പ്രതിരോധ സേന സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ആക്രമണം നടത്തിയ വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. യുഎഇയിലേക്ക് ഹൂതികൾ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. ഇവ തകർത്തിരുന്നു. അബുദാബിയുടെ നേർക്ക് തൊടുത്ത മിസൈലുകളാണ് തകർന്നുവീണത്. മിസൈലുകളുടെ അവശിഷ്ടങ്ങൾ അബുദാബിയിൽ നിന്ന് കണ്ടെത്തി. ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
Post Your Comments