മുംബൈ: രാജ്യത്തെ പ്രധാന നഗരങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കണക്കുകൾ പതിനായിരത്തിന്റെ താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും കൊവിഡ് രോഗികൾ മൂവായിരത്തിന് താഴെയാണ്. ഇന്നലെ ഏറ്റവും കൂടുതൽ ആൾക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കർണാടകയിൽ ആയിരുന്നു. രാജ്യത്തെ രോഗവ്യാപന തോത് വ്യക്തമാക്കുന്ന ആർ മൂല്യം ജനുവരി ആദ്യ ആഴ്ചയെ സംബന്ധിച്ച് കുറഞ്ഞതായി മദ്രാസ് ഐഐടി കണ്ടെത്തി.
Also read: ബിജെപി വന്നതോടെ ഗുണ്ടകളും കുറ്റവാളികളും ഇല്ലാതായി, യുപി ഇപ്പോൾ വികസനക്കുതിപ്പിൽ: യോഗി ആദിത്യനാഥ്
ജനുവരി 7 നും 13 നും ഇടയിൽ 2.2 ആയിരുന്നു ആർ മൂല്യം. ഇത് 1.57 ആയി കുറഞ്ഞെന്നാണ് ഐഐടിയുടെ കണ്ടെത്തൽ. ഫെബ്രുവരിയോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പരമാവധിയിൽ എത്തുമെന്നും പിന്നീട് രോഗവ്യാപനം കുറയുമെന്നും ഐഐടിയുടെ പഠനറിപ്പോർട്ട് സൂചിപ്പിക്കുന്നു.
മഹാരാഷ്ട്രയിൽ ഇന്ന് മുതൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കും. ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓഫ്‌ലൈൻ പഠനം ആരംഭിക്കും. സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾക്ക് അന്തിമ തീരുമാനം എടുക്കാൻ അനുമതിയുണ്ട്. മുംബൈ, താനെ, നാസിക് ജൽഗാവ്, നന്ദുബാർ എന്നിവിടങ്ങളിൽ ഇന്ന് തന്നെ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കും.
Post Your Comments