Latest NewsNewsLife StyleFood & CookeryHealth & Fitness

പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ കൂൺ

പ്രോട്ടീന്‍, ധാതുകള്‍, അമിനോആസിഡുകള്‍ ആന്റി ഓക്‌സൈഡുകള്‍, വിറ്റമിന്‍ ബി 1 ബി 2 എന്നിവയുടെ കലവറയാണിത്

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് കൂണ്‍. മാംസാഹാരത്തിന് പകരം വെക്കാന്‍ കൂണിനോളം കഴിവുള്ള മറ്റൊരു ഭക്ഷണം ഇല്ലെന്ന് തന്നെ പറയാം. പ്രോട്ടീന്‍, ധാതുകള്‍, അമിനോആസിഡുകള്‍ ആന്റി ഓക്‌സൈഡുകള്‍, വിറ്റമിന്‍ ബി 1 ബി 2 എന്നിവയുടെ കലവറയാണിത്. ഏറെ ആരോഗ്യ ഗുണങ്ങള്‍ കൂണിനുണ്ടെങ്കിലും പുരുഷന്മാരുടെ ആരോഗ്യസംരക്ഷണത്തില്‍ കൂണിനുള്ള പ്രാധാന്യം അധികമാര്‍ക്കും അറിയില്ല.

മഷ്‌റൂം കഴിക്കുന്നത് പുരുഷന്മാരില്‍ കാണപ്പെടുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 40നും 79നും ഇടയില്‍ പ്രായമുളള 36,499 പുരുഷന്മാരിലാണ് ഈ പഠനം നടത്തിയത്. കൂണ്‍ കഴിക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കൂണ്‍ കഴിക്കുന്നവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത എട്ട് ശതമാനം വരെ കുറവാണെന്നാണ് പഠനം പറയുന്നത്. ആഴ്ചയില്‍ മൂന്നോ അതില്‍ കൂടതലോ തവണ മഷ്‌റൂം കഴിച്ചവരില്‍ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരാനുളള സാധ്യത 17 ശതമാനം കുറഞ്ഞതായും പഠനം പറയുന്നു. ജപ്പാനിലെ ടോഹോകു യൂണിവേഴിസിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്താണ് കൂണിന്റെ ഉപയോഗവും പുരുഷന്മാരുടെ ആരോഗ്യവും സംബന്ധിച്ചുള്ള പഠനങ്ങള്‍ നടത്തിയിരിക്കുന്നത്.

Read Also : 84-ാം വയസില്‍ നരക യാതന അനുഭവിക്കുന്ന ആരുമില്ലാത്ത ഈ അമ്മയ്ക്ക് കൈത്താങ്ങായി സുരേഷ് ഗോപി എംപി

ഇതുമാത്രമല്ല, കൂണിന് വേറെയും പല ഗുണങ്ങളുണ്ട്. അതിനാല്‍ ഇത് ഏത് പ്രായത്തിലുളളവര്‍ക്കും ധാരാളമായി കഴിക്കാവുന്ന ഒരു ഭക്ഷണമാണ്. ദിവസേനയുള്ള ആഹാരത്തില്‍ കൂണ്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും. ശരീരകലകളുടെ നിര്‍മാണത്തിനും പരിപാലനത്തിനും ആവശ്യമായ ഘടകങ്ങളും കൂണില്‍ അടങ്ങിയിരിക്കുന്നു. കൊഴുപ്പും കൊളസ്‌ട്രോളുമില്ലാത്ത പ്രോട്ടീന്‍ ധാരാളമായി കൂണില്‍ അടങ്ങിയിട്ടുണ്ട്. ഹൃദയധമനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. ഇതുവഴി, ഹൃദ്രോഗം, ഹൃദയാഘാതം എന്നിവ നല്ല രീതിയില്‍ കുറയ്ക്കാനാകും.

ഇവയില്‍ കാണപ്പെടുന്ന സെലേനിയം എന്ന ആന്റി ഓക്സിഡന്റ് ശരീരത്തിലെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിന് ഏല്‍ക്കുന്ന അണുബാധകളില്‍നിന്ന് സംരക്ഷണമൊരുക്കുകയാണ് സെലേനിയം ചെയ്യുന്നത്. മഷ്റൂമില്‍ ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ 90 ശതമാനം ഇരുമ്പും മഷ്റൂമില്‍നിന്ന് ലഭിക്കും. മഷ്റൂമില്‍ വിറ്റാമിന്‍ ഡി നന്നായി അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ഡി ഉത്തമമാണ്. മഷ്റൂം ശീലമാക്കിയാല്‍ അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാനാകും.

ഭാരവും വണ്ണവും കുറയ്ക്കണെമെന്നാഗ്രഹിക്കുന്നവര്‍ക്കും കൂണ്‍ കഴിക്കാം. നാരുകള്‍ ധാരാളം അടങ്ങിയ ഒരു ഭക്ഷ്യവിഭവമാണ് മഷ്റൂം. ബീറ്റ ഗ്ലൂക്കണ്‍സ്, ചിറ്റിന്‍ എന്നിങ്ങനെ രണ്ടുതരത്തിലുള്ള നാരുകളാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ ശരീരത്തിലെ കലോറി കുറയ്ക്കാനും, ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാനും സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button