KeralaNattuvarthaLatest NewsNewsIndia

നമുക്ക്‌ പെൺകുട്ടികളെ കരുത്തരാക്കാം, ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താം: നിമിഷ സജയൻ

തിരുവനന്തപുരം: ദേശീയ ബാലികദിനത്തിൽ സ്ത്രീപക്ഷ നവകേരളത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് നടി നിമിഷ സജയൻ. പെൺകുട്ടി ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവളല്ല. അവളും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് നിമിഷ പറഞ്ഞു. ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു നിമിഷയുടെ പ്രതികരണം.

Also Read:സഞ്ജിത്ത് വധക്കേസിലെ മുഖ്യ സൂത്രധാരനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ

‘ഇന്ന് ദേശീയ ബാലികദിനം. പെൺകുട്ടി ഒരിക്കലും മാറ്റിനിർത്തപ്പെടേണ്ടവളല്ല. അവളും ഈ സമൂഹത്തിന്റെ ഭാഗമാണ്. അവൾക്കും വിദ്യാഭ്യാസവും അവസരങ്ങളും പങ്കാളിത്തവും പരിഗണനയും ആവശ്യമാണ്. അത് ഉറപ്പാക്കേണ്ടതാണ്. നമുക്ക്‌ പെൺകുട്ടികളെ കരുത്തരാക്കാം. ലിംഗ വിവേചനങ്ങൾക്കെതിരെ ശബ്ദമുയർത്താം. നീതിയിലധിഷ്ഠിതമായ ഒരു സ്ത്രീപക്ഷ നവകേരളം സൃഷ്ടിക്കാം’, നിമിഷ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ദേശീയ ബാലികാ ദിനത്തിന്റെ പ്രത്യേകത ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും രംഗത്തു വന്നിരുന്നു. ‘വികസിതവും പുരോഗമനോന്മുഖവുമായ ഒരു സമൂഹം സൃഷ്ടിക്കപ്പെടണമെങ്കിൽ സ്ത്രീകൾക്ക് തുല്യ അവകാശവും സ്വാതന്ത്ര്യവും അനുഭവിക്കാൻ കഴിയുന്ന സ്ഥിതി വിശേഷം സംജാതമാകണം. അത്തരമൊരു സമൂഹമായി മാറാൻ ഇനിയുമൊരുപാട് ദൂരം നമ്മൾ മുന്നോട്ടു പോകേണ്ടതുണ്ട്. ആ ലക്ഷ്യം നിറവേറ്റാൻ, ലിംഗസമത്വവും തുല്യനീതിയും സമൂഹത്തിൻ്റെ ബോധ്യമായി മാറ്റാൻ പ്രയത്നിക്കുമെന്നു ദൃഢപ്രതിജ്ഞ ചെയ്യാം. അതിനായി ഒരുമിച്ച് നിൽക്കാം’, മുഖ്യമന്ത്രി പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button