Latest NewsNewsIndia

9 വർഷം മുമ്പ് തീപ്പൊളളലേറ്റ് മരിച്ചതാണ് ഞാൻ: പുനർജന്മമെന്ന് അവകാശപ്പെട്ട് നാല് വയസുകാരി, അമ്പരന്ന് നാട്ടുകാർ

രാജസ്ഥാൻ: തന്റെ പുനർജന്മത്തെക്കുറിച്ച് നാല് വയസുകാരി നടത്തിയ അവകാശവാദങ്ങളിൽ ഞെട്ടി ഒരു ഗ്രാമം. രാജസ്ഥാനിലെ രാജ്‌സമന്ദിൽ നടന്ന സംഭവത്തിൽ നാല് വയസുകാരി പെൺകുട്ടിയുടെ വാക്കുകൾ കേട്ട് മാതാപിതാക്കളും ബന്ധുക്കളും മുതൽ നാട്ടുകാർ വരെ അമ്പരന്നിരിക്കുകയാണ്. ആദ്യ ജന്മത്തിൽ എപ്പോൾ, എങ്ങനെ മരിച്ചു, എന്നെല്ലാം പെൺകുട്ടി പറയുന്നുണ്ട്. തന്റെ കഴിഞ്ഞ ജന്മത്തെ കുറിച്ച് പെൺകുട്ടി പറയുന്ന കാര്യങ്ങൾ സത്യമായി മാറിയെന്ന് നാട്ടുകാർ പറയുന്നു.

പരവാൽ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഹോട്ടൽ തൊഴിലാളിയായ രത്തൻ സിംഗ് ചുന്ദാവത്തിന് 5 പെൺമക്കളാണുള്ളത്. കഴിഞ്ഞ ഒരു വർഷമായി ഇയാളുടെ ഇളയ മകൾ കിഞ്ചൽ (4) തന്റെ സഹോദരനെ കാണണമെന്ന് നിരന്തരം വാശിപിടിക്കുകയായിരുന്നു. എന്നാൽ ആരും അത് കാര്യമാക്കിയില്ല. രണ്ട് മാസം മുമ്പ് ഒരിക്കൽ കിഞ്ചലിന്റെ അമ്മ ദുർഗ അച്ഛനെ വിളിക്കാൻ പറഞ്ഞപ്പോൾ തന്റെ പിതാവ് പിപ്ലാന്ത്രി ഗ്രാമത്തിലാണെന്ന് കിഞ്ചൽ പറഞ്ഞു.

76 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ വിമാനം സംബന്ധിച്ച ദുരൂഹത നീങ്ങുന്നു : ഹിമാലയത്തില്‍ നിന്ന് പുതിയ വിവരം

പിപ്ലാന്ത്രിയിൽ വച്ച് പൊള്ളലേറ്റ് മരിച്ച ഉഷയാണ് താനെന്നും കിഞ്ചൽ വ്യക്തമാക്കി. കിഞ്ചൽ താമസിക്കുന്ന ഗ്രാമത്തിൽ നിന്ന് ഏകദേശം 30 കി.മീ അകലെയാണ് പിപ്ലാന്ത്രി ഗ്രാമം. പെൺകുട്ടിയുടെ അവകാശവാദം കേട്ട് കുടുംബം ഒന്നടങ്കം അമ്പരന്നു. തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ക്ഷേത്രത്തിലും പോലീസ് സ്റ്റേഷനിലും, ആശുപത്രിയിലുമൊക്കെ കൊണ്ടുപോയി. ഡോക്ടർമാരെ കാണിച്ചപ്പോൾ പെൺകുട്ടിക്ക് കുഴപ്പമൊന്നും ഇല്ലെന്നായിരുന്നു മറുപടി നൽകിയത്. പിന്നീട് തന്റെ ആദ്യ ജന്മത്തിലെ കുടുംബത്തെ കാണാൻ കുട്ടി വീണ്ടും നിർബന്ധിക്കാൻ തുടങ്ങി. തന്റെ കുടുംബത്തിൽ രണ്ട് സഹോദരങ്ങളുണ്ടെന്നും കിഞ്ചൽ പറഞ്ഞു.

വളരെ വേഗത്തിൽ കിഞ്ചലിന്റെ കഥ പിപ്ലാന്ത്രിയിലുമെത്തി. തുടർന്ന് അവിടെ നിന്ന് കിഞ്ചലിനെ കാണാൻ ഉഷയുടെ സഹോദരനായ പങ്കജ് എത്തി. തന്നെ കണ്ടയുടനെ കിഞ്ചലിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നുവെന്നും അമ്മയുടെയും ഉഷയുടെയും ഫോട്ടോ ഫോണിൽ കാണിച്ചപ്പോൾ അവൾ വാവിട്ടു കരയാൻ തുടങ്ങിയെന്നും പങ്കജ് പറയുന്നു. 2013ൽ വീട്ടിലെ ജോലിക്കിടെ ഗ്യാസ് സ്റ്റൗവിൽ നിന്ന് പൊള്ളലേറ്റാണ് ഉഷ മരിച്ചത്.

മൂന്ന് മാസം തുടർച്ചയായി ടിനി ടോമിനെ ഫോൺ വിളിച്ച് അസഭ്യം പറഞ്ഞു: 10 മിനിറ്റിൽ പ്രതിയെ പിടികൂടി പോലീസ്

ഇതിന് ശേഷം, ജനുവരി 14 ന് അമ്മയും മുത്തച്ഛനും ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പം കിഞ്ചൽ പിപ്ലാന്ത്രിയിലെത്തി. കിഞ്ചൽ ഗ്രാമത്തിൽ എത്തിയപ്പോൾ വർഷങ്ങളായി ഇവിടെ താമസിക്കുന്ന ഒരാളെ പോലെ തോന്നിയെന്ന് ഉഷയുടെ അമ്മ ഗീത പലിവാൾ പറഞ്ഞു. ഇളയ പെൺമക്കളോടും ആൺമക്കളോടും സംസാരിച്ചു. നേരത്തെ പരിചയമുള്ള സ്ത്രീകളുമായി സംസാരിച്ചതായും ഉഷയ്‌ക്ക് ഇഷ്ടപ്പെട്ട പൂക്കളെക്കുറിച്ച് കിഞ്ചൽ ചോദിച്ചതായും ഗീത പലിവാൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button