ഇസ്ലാമാബാദ് : അമേരിക്കയില്‍ പന്നിയുടെ ഹൃദയം മനുഷ്യനിലേക്ക് മാറ്റിവെച്ച് ചരിത്രം സൃഷ്ടിച്ച വാര്‍ത്ത പുറത്തുവന്നിട്ട് അധികം നാളായില്ല. ശസ്ത്രക്രിയാ വിദഗ്ദ്ധന്‍ ഡോക്ടര്‍ മുഹമ്മദ് മന്‍സൂര്‍ മൊഹിയുദ്ദീനാണ് പന്നിയുടെ ഹൃദയം മനുഷ്യനിലേയ്ക്ക് മാറ്റിവെച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. ലോകം അദ്ദേഹത്തിന് കൈയടിച്ചപ്പോള്‍ ഡോക്ടര്‍ക്ക് സ്വന്തം വീട്ടില്‍ നിന്ന് ലഭിച്ചത് തിരിച്ചടികളാണ്. ഇസ്ലാമില്‍ നിഷിദ്ധമായ ഒരു മൃഗത്തിന്റെ അവയവം ഉപയോഗിച്ചതിനാണ് സ്വന്തം കുടുംബാംഗങ്ങളില്‍ നിന്ന് അദ്ദേഹത്തിന് കടുത്ത തിരിച്ചടി ലഭിച്ചത്.
Read Also : വിഎസ് അച്യുതാനന്ദൻ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ: അപകീർത്തി കേസ് വിധിയിൽ പരിഹാസവുമായി ഫാത്തിമ തഹ്ലീയ
യൂണിവേഴ്സിറ്റി ഓഫ് മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ കാര്‍ഡിയാക് സെനോട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാം ഡയറക്ടറാണ് ഡോ.മുഹമ്മദ് മൊഹിയുദ്ദീന്‍. കനേഡിയന്‍-അമേരിക്കന്‍ മാസികയോട് സംസാരിക്കവേയാണ് ഡോ. മുഹമ്മദ് മൊഹിയുദ്ദീന്‍ തനിക്ക് കുടുംബത്തില്‍ നിന്ന് ഉണ്ടായ തിരിച്ചടിയെ കുറിച്ച് പറഞ്ഞത്.
‘നിങ്ങള്‍ എന്തിനാണ് ഈ മൃഗത്തെ ഉപയോഗിച്ച് പരീക്ഷണം നടത്തുന്നതെന്ന് എന്റെ അച്ഛന്‍ എപ്പോഴും എന്നോട് ചോദിക്കാറുണ്ടായിരുന്നു, നിങ്ങള്‍ക്ക് മറ്റേതെങ്കിലും മൃഗത്തെ ഉപയോഗിച്ച് പരീക്ഷണം നടത്തി നോക്കാമായിരുന്നില്ലേ’ എന്ന് പിതാവ് സ്ഥിരം ചോദിച്ചിരുന്നതായി ഡോക്ടര്‍ വെളിപ്പെടുത്തി.
തന്റെ കുടുംബത്തില്‍ പന്നി എന്ന വാക്ക് നിഷിദ്ധമാണെന്നും അത് പറഞ്ഞാല്‍ പോലും താന്‍ ശിക്ഷിക്കപ്പെടുമെന്നും ഡോക്ടര്‍ പറഞ്ഞു. കറാച്ചിയില്‍ ജനിച്ച ഡോ മൊഹിയുദ്ദീന്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിലെ മുന്‍നിര വിദഗ്ധരില്‍ ഒരാളാണ്.
Post Your Comments