Latest NewsFootballIndiaSports

വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ താരങ്ങൾക്ക് കൂട്ടത്തോടെ കോവിഡ് : മത്സരത്തിൽ നിന്നും ഇന്ത്യ പിന്മാറി

ന്യൂഡൽഹി: കോവിഡിനെ തുടർന്ന് ഇന്ന് നടത്താനിരുന്ന എഎഫ്സി വനിതാ ഏഷ്യൻ കപ്പ് ഫുട്ബോൾ മത്സരത്തിൽ നിന്നും ഇന്ത്യൻ ടീം പിന്മാറി. ചൈനീസ് തായ്പേയ് ടീമിനെതിരായ പോരാട്ടത്തിൽ നിന്നാണ് ഇന്ത്യ പിന്മാറിയത്. ടീമിലെ നിരവധി അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ഫുട്ബോൾ കളിക്കാനുള്ള നിർദ്ദേശമനുസരിച്ച് ടീമിൽ 13 അംഗങ്ങളാണ് വേണ്ടത്. 11 താരങ്ങളെ പ്ലെയിങ് ഇലവനിലും 2 താരങ്ങളെ റിസർവ് ആയി നിർത്തണമെന്നും നിബന്ധനയിൽ പറയുന്നുണ്ട്. പരിശോധനയിൽ പല താരങ്ങൾക്കും കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് ഇന്ത്യ പിന്മാറ്റം നടത്തിയത്.

മത്സരത്തിന് ഒരു മണിക്കൂർ മുമ്പാണ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം അധികൃതർ വെളിപ്പെടുത്തുന്നത്. മത്സരത്തിനായി ചൈനീസ് തായ്‌പേയ് താരങ്ങൾ ഗ്രൗണ്ടിലിറങ്ങി വാം അപ്പ് തുടങ്ങിയ ശേഷമാണ് ഇന്ത്യ പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ, ബുധനാഴ്ച ചൈനയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരം നടക്കുമോ എന്ന സംശയവും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button