Latest NewsNewsInternational

15 വര്‍ഷമായി ജയിലില്‍ കഴിയുന്നയാളുടെ ഭാര്യ നാല് തവണ പ്രസവിച്ചു: താന്‍ എങ്ങനെ അച്ഛനായി എന്ന് ഭർത്താവ്

ചട്ടം അനുസരിച്ച് തടവുകാർക്ക് ജയിലിന്റെ കാന്റീനിൽ നിന്ന് കുറഞ്ഞത് അഞ്ച് സാധനങ്ങളെങ്കിലും അവരുടെ കുടുംബങ്ങൾക്ക് അയയ്ക്കാം.

ജറുസലേം: കഴിഞ്ഞ 15 വർഷമായി ജയിലിൽ കഴിയുന്ന പലസ്തീൻ ഭീകരൻ റഫത്ത് അൽ ഖരാവി അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖമാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നത്. ജയിലിൽ കഴിയുമ്പോൾ താൻ നാല് മക്കളുടെ പിതാവായതായി വെളിപ്പെടുത്തിയെന്നും താൻ എങ്ങനെ അച്ഛനായി എന്നും ഇദ്ദേഹം അഭിമുഖത്തിൽ വിശദീകരിച്ചു. ജയിലിന്റെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് മക്കളുടെ പിതാവാകുന്നതിൽ വിജയിച്ചിരിക്കുകയാണ് ഇയാൾ. ഇയാൾ അൽ-അഖ്സ രക്തസാക്ഷി പടയിലെ അംഗമാണ്. 2006-ൽ ഇസ്രയേലിനെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതിനും ബ്രിഗേഡ് അംഗം അറസ്റ്റ് ചെയ്യപ്പെട്ടു.

ജയിലിൽ നിന്ന് ചിപ്‌സ് പാക്കറ്റിൽ നിറച്ച ശേഷമാണ് തന്റെ ബീജം ഭാര്യക്ക് നൽകിയതെന്ന് റാഫത്ത് പറഞ്ഞു. ഒരു ഫെർട്ടിലിറ്റി ക്ലിനിക്കിൽ ഭാര്യയിൽ നിന്ന് ശേഖരിച്ച അണ്ഡം ഈ ബീജവുമായി ഉപയോഗിച്ച്‌ ബീജസങ്കലനം ചെയ്താണ് ഭാര്യ ഗർഭിണിയായത്. മറ്റ് ഭീകരർ തങ്ങളുടെ ബീജം പ്ലാസ്റ്റിക് കവറുകളിൽ നിറച്ച് പുറത്തേക്ക് കടത്തുന്നത് ഇതേ രീതിയിൽ തന്നെയാണെന്ന് ഇയാൾ അവകാശപ്പെട്ടു. പലസ്തീനിയൻ മീഡിയ വാച്ച് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ക്യാന്റീൻ വഴി ബീജം കടത്തുന്നത് പതിവായിരുന്നുവെന്ന് റാഫത്ത് പറയുന്നു. ജയിലിന്റെ കാന്റീനിൽ നിന്ന് സാധനങ്ങൾ ബാഗിൽ അയക്കാൻ തടവുകാർക്ക് അനുവാദമുണ്ട്. ‘ഇത് സൂപ്പർമാർക്കറ്റിലേക്ക് പോകുന്നത് പോലെയാണ്. നിങ്ങളുടെ കുടുംബത്തിന് മിഠായികൾ, കുക്കികൾ, ജ്യൂസ്, തേൻ പോലുള്ള എന്തെങ്കിലും സമ്മാനം നൽകാൻ ആഗ്രഹിക്കുന്നു എങ്കിൽ ഇത്തരത്തിൽ എത്തിച്ചു നൽകാം’- റാഫത്ത് പറഞ്ഞു.

Read Also: പീഡനക്കേസ്: ബിഷപ്പ് ഫ്രാങ്കോ  മുളയ്ക്കലിനെ  കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീൽ പോകും

ചട്ടം അനുസരിച്ച് തടവുകാർക്ക് ജയിലിന്റെ കാന്റീനിൽ നിന്ന് കുറഞ്ഞത് അഞ്ച് സാധനങ്ങളെങ്കിലും അവരുടെ കുടുംബങ്ങൾക്ക് അയയ്ക്കാം. ‘പലസ്തീൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ജയിലിൽ നിന്നും കടത്തപ്പെട്ട ബീജത്തിൽ നിന്ന് ഇതുവരെ 101 കുട്ടികൾ ജനിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഇസ്രായേൽ വിളിക്കുന്ന സുരക്ഷാ കുറ്റങ്ങൾക്ക് ഫലസ്തീൻ തടവുകാരെ ജയിലിലടയ്ക്കുമ്പോൾ, അവരുടെ പങ്കാളികളെ സന്ദർശിക്കാനോ അവരുടെ ഭാര്യമാരുമായി അടുത്തിടപഴകാനോ അനുവദിക്കാറില്ല എന്നാണ് ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞത്. അതൊരു തെറ്റായ അവകാശവാദമാണ്. മറുവശത്ത്, ബീജം ഇത്തരത്തിൽ കടത്തി കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് അസാധ്യമാണെന്ന് മെഡിക്കൽ വിദഗ്ധർ പറഞ്ഞു. അതിന്റെ ആതിഥേയ ശരീരത്തിന് പുറത്ത് ഇത്രയും കാലം നിലനിൽക്കാൻ ബീജത്തിന് സാധിക്കില്ല’- എന്നാണ് ഡോക്ടർമാരുടെ വാദം.

shortlink

Related Articles

Post Your Comments


Back to top button