ജെറുസലേം: പലസ്തീന് അക്കൗണ്ടുകള്‍ക്ക് നേരെ ഫേസ്ബുക്ക് സ്വീകരിക്കുന്ന ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസിക്കെതിരെ ആരംഭിച്ച ‘ഫേസ്ബുക്ക് സെന്‍സര്‍ ജെറുസലേം’ എന്ന ക്യാമ്പെയിന് ശക്തിപ്പെടുത്തുന്നു. പലസ്തീന് പൗരന്മാരുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംഘടനയായ ‘സദ സോഷ്യല്‍’ ആണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
ഫേസ്ബുക്കും മാതൃകമ്പനിയായ മെറ്റയും പലസ്തീന് കണ്ടന്റുകള്‍ക്കും പോസ്റ്റുകള്‍ക്കും സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീന് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ക്യാമ്പെയിന് നടത്താന്‍ തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളില്‍ വിലക്കുകള്‍ നേരിടുന്ന പലസ്തീന് പൗരന്മാരെ സഹായിക്കുക, പലസ്തീന് അക്കൗണ്ടുകള്‍ക്ക് മേലുള്ള മെറ്റയുടെ ‘ഡബിള്‍ സ്റ്റാന്‍ഡേര്‍ഡ് പോളിസി’ ചോദ്യം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ക്യാമ്പെയിന് ആരംഭിച്ചിട്ടുള്ളത്.
ഇസ്രായേല്‍ ക്രൂരത വെളിപ്പെടുത്തുന്ന പലസ്തീന് പോസ്റ്റുകളും ഹമാസ്, രക്തസാക്ഷി എന്നീ വാക്കുകള്‍ ഉപയോഗിക്കുന്ന പോസ്റ്റുകളും നീക്കം ചെയ്യപ്പെടുകയാണ്. ഇസ്രയേല്‍ സൈന്യം പലസ്തീന് പൗരനെ കൊലപ്പെടുത്തുന്നതിന്റെ വീഡിയോയും ഫേസ്ബുക്ക് നിരോധിച്ചിരുന്നുവെന്ന് ക്യാമ്പെയിനിന്റെ പത്രക്കുറിപ്പില്‍ പറയുന്നു. മെയ് മാസം മുതലാണ് മെറ്റയ്ക്കെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്.
Post Your Comments