Latest NewsNewsIndia

ഭീകരാക്രമണ ഭീഷണി : രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തില്‍

ന്യൂഡല്‍ഹി : റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡല്‍ഹി പോലീസ് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി . 27,000 പോലീസ് ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. റിപബ്ലിക് ദിനത്തില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന അറിയിച്ചു.

Read Also : ബംഗാളെന്നാല്‍ നിങ്ങള്‍ക്ക് അലര്‍ജിയാണോ ? എന്തുകൊണ്ട് ടാബ്ലോ നിരസിച്ചു : കേന്ദ്രത്തിനെതിരെ മമതാ ബാനര്‍ജി

ഡെപ്യൂട്ടി കമ്മീഷണര്‍, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍, ഇന്‍സ്പെക്ടര്‍, സബ് ഇന്‍സ്പെക്ടര്‍ എന്നീ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. സായുധ സേനാംഗങ്ങളെയും, കമാന്‍ഡോകളെയും, സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സിലെ (സിഎപിഎഫ്) ഓഫീസര്‍മാരെയും ജവാന്‍മാരെയും ചുമതല ഏല്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡിനായി 71 ഡിസിപിമാര്‍, 213 എസിപിമാര്‍, 753 ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുള്‍പ്പെടെ 27,723 പോലീസ് ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പബ്ലിക് ദിന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിച്ചുകൊണ്ട് അസ്താന പറഞ്ഞു. സിഎപിഎഫിന്റെ 65 കമ്പനികളാണ് ഇവരെ സഹായിക്കുന്നത്.

കഴിഞ്ഞ രണ്ട് മാസമായി ഡല്‍ഹി പോലീസ് മറ്റ് സുരക്ഷാ ഏജന്‍സികളുമായി ഏകോപിപ്പിച്ച് തലസ്ഥാനത്ത് ഭീകരവിരുദ്ധ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ഭീകരരും രാജ്യവിരുദ്ധ ശക്തികളും എപ്പോഴും ലക്ഷ്യമിടുന്ന പ്രദേശമായതിനാലാണ് ഡല്‍ഹിയില്‍ സുരക്ഷ കടുപ്പിച്ചിരിക്കുന്നത്. എല്ലാ വര്‍ഷത്തേയുംപോലെ ഈ വര്‍ഷവും പോലീസ് വളരെ ജാഗരൂകരാണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ കണക്കിലെടുത്ത് തലസ്ഥാനത്ത് യുഎവി, പാരാഗ്ലൈഡര്‍, ഹോട്ട് എയര്‍ ബലൂണ്‍ ഉള്‍പ്പെടെയുള്ള ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു. ജനുവരി 20 മുതല്‍ പ്രാബല്യത്തില്‍ വന്ന ഉത്തരവ് ഫെബ്രുവരി 15 വരെ തുടരും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button