News

ചിപ്‌സ് പാക്കറ്റിൽ ‘പുരുഷ ബീജ കള്ളക്കടത്ത്’: യുവാവിന്റെ വെളിപ്പെടുത്തൽ

ജയിലില്‍ നിന്നും കടത്തപ്പെട്ട ബീജത്തില്‍ നിന്ന് ഇതുവരെ 101 കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട്

ജയിലില്‍ കഴിയുമ്ബോള്‍ താന്‍ നാല് മക്കളുടെ പിതാവായതായി പലസ്തീന്‍ ഭീകരന്‍ റഫത്ത് അല്‍ ഖരാവിയുടെ വെളിപ്പെടുത്തലിൽ ലോകം ഞെട്ടലിൽ. കഴിഞ്ഞ 15 വര്‍ഷമായി ജയിലില്‍ കഴിഞ്ഞ കാലത്ത് താന്‍ നാല് മക്കളുടെ പിതാവായതായി എന്നാണു റഫത്ത് അല്‍ ഖരാവിയുടെ വെളിപ്പെടുത്തൽ.

ഭാര്യയുമായി അടുത്ത് കഴിയാതെ താന്‍ എങ്ങനെ അച്ഛനായി എന്നും ഇദ്ദേഹം വിശദീകരിച്ചു. അല്‍-അഖ്സ രക്തസാക്ഷി പടയിലെ അംഗമായ ഇയാൾ 2006-ല്‍ ഇസ്രയേലിനെതിരെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതിനും നടപ്പിലാക്കിയതിനുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ജയിലില്‍ നിന്ന് ചിപ്‌സ് പാക്കറ്റില്‍ തന്റെ ബീജം നിറച്ച് ഭാര്യക്ക് നല്‍കിയതെന്ന് റാഫത്ത് പറഞ്ഞു. ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ഭാര്യയില്‍ നിന്ന് ശേഖരിച്ച അണ്ഡം ഈ ബീജവുമായി ഉപയോഗിച്ച്‌ ബീജസങ്കലനം ചെയ്താണ് ഭാര്യ ഗര്‍ഭിണിയായത്. ഭീകരര്‍ തങ്ങളുടെ ബീജം പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച്‌ പുറത്തേക്ക് കടത്തുന്നത് ഇതേ രീതിയില്‍ ആണെന്നും ഇയാള്‍ അവകാശപ്പെട്ടു.

read also: രാജ്യത്തെ ജനപ്രീതിയുള്ള മുഖ്യമന്ത്രിയ്ക്കായി ഇന്ത്യാ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ: ഫലം ഇപ്രകാരം

ജയിലിന്റെ കാന്റീനില്‍ നിന്ന് സാധനങ്ങള്‍ ബാഗില്‍ അയക്കാന്‍ തടവുകാര്‍ക്ക് അനുവാദമുണ്ട്. ചട്ടം അനുസരിച്ച്‌ തടവുകാര്‍ക്ക് ജയിലിന്റെ കാന്റീനില്‍ നിന്ന് കുറഞ്ഞത് അഞ്ച് സാധനങ്ങളെങ്കിലും അവരുടെ കുടുംബങ്ങള്‍ക്ക് അയയ്ക്കാം. ‘ഇത് സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്നത് പോലെയാണ്. നിങ്ങളുടെ കുടുംബത്തിന് മിഠായികള്‍, കുക്കികള്‍, ജ്യൂസ്, തേന്‍ പോലുള്ള എന്തെങ്കിലും സമ്മാനം നല്‍കാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ഇത്തരത്തില്‍ എത്തിച്ചു നല്‍കാം’- റാഫത്ത് പറഞ്ഞു.

ജയിലില്‍ നിന്നും കടത്തപ്പെട്ട ബീജത്തില്‍ നിന്ന് ഇതുവരെ 101 കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട്

shortlink

Post Your Comments


Back to top button