ദാസ് നിഖിൽ എഴുതുന്നു…
കൽക്കട്ട
1916, ഫെബ്രുവരി 15..
കോളേജിന്റെ രണ്ടാം നിലയിലെ വരാന്തയിൽ ആരെയോ പ്രതീക്ഷിച്ചു നിൽക്കുകയാണ് കഷ്ടിച്ചു 19 വയസ്സുള്ള ആ വിദ്യാർത്ഥികൾ. നാലഞ്ചു പേരടങ്ങുന്ന ആ സംഘത്തിൽ, എല്ലാവരുടെയും മുഖത്ത് അസ്വസ്ഥതയും ദേഷ്യവും നിഴലിച്ചിരുന്നു.
.
.
.
.
‘അയാൾ വരുന്നുണ്ട്..!’
കൂട്ടത്തിൽ ഒരു വിദ്യാർത്ഥി അകലേയ്ക്ക് ചൂണ്ടിക്കാട്ടി.
.
.
നീണ്ട ഇടനാഴിയുടെ അറ്റത്തു നിന്നും, കയ്യിൽ പുസ്തകങ്ങളുമേന്തി ദീർഘകായനായ ഒരു സായിപ്പ് നടന്നു വരുന്നുണ്ടായിരുന്നു..
.
.
പെട്ടെന്നു തന്നെ, എല്ലാവരും അയാളുടെ കണ്ണിൽപ്പെടാതെ ഒളിഞ്ഞുനിന്നു.
.
.
.
താഴേക്കുള്ള കൂറ്റൻ കോണിപ്പടിയുടെ തിരിവ് തിരിഞ്ഞതും, പതുങ്ങി നിന്ന വിദ്യാർഥികൾ അയാളെ വളഞ്ഞു.
.
.
.
പടക്കം പൊട്ടുന്നത് പോലെ അടി വീണു. ഓരോ റൗണ്ട് വീതം വിദ്യാർത്ഥികൾ ചെരിപ്പു കൊണ്ടടക്കം ആഗതനെ പെരുമാറി. ഇടം വലം നോക്കാതുള്ള അടിയേറ്റ് സായിപ്പ് വശം കെട്ടു. നിമിഷങ്ങൾ കൊണ്ട് എല്ലാം കഴിഞ്ഞു.
.
.
.
കൽക്കട്ടയിലെ വിഖ്യാതമായ പ്രസിഡൻസി കോളേജിലാണ് സംഭവം നടന്നത്. അവിടുത്തെ ഹിസ്റ്ററി വിഭാഗം പ്രൊഫസറായ ഇ. എഫ് ഓട്ടൻ, അങ്ങേയറ്റം വംശീയതയുള്ള ഒരാളായിരുന്നു. വർണ്ണ വിവേചനവും വംശീയ അധിക്ഷേപവും ദേഹോപദ്രവവുമേൽക്കാത്ത ഒറ്റ ഇന്ത്യൻ വിദ്യാർത്ഥി പോലും കോളേജിലു ണ്ടായിരുന്നില്ല. എല്ലാറ്റിലുമുപരി, നിസ്സഹായരായ ഇന്ത്യൻ വിദ്യാർത്ഥികളുടെ മുഖത്തു നോക്കി ഭാരതത്തെയും അതിന്റെ സംസ്കാരത്തെയും അധിക്ഷേപിക്കുക അയാളുടെ ക്രൂരവിനോദമായിരുന്നു.
.
.
തങ്ങളുടെ സംഘത്തിലെ ചിലർ കൂടി അപമാനിക്കപ്പെട്ടപ്പോഴാണ് രാജ്യസ്നേഹികളും സ്വാഭിമാനികളുമായ ചില വിദ്യാർഥികൾ പ്രൊഫസറെ കൈവയ്ക്കാൻ തീരുമാനിച്ചത്. അതിന്റെ പ്രത്യാഘാതം പക്ഷേ, വളരെ വലുതായിരുന്നു.
.
.
.
പിറ്റേ ദിവസം…
പ്രിൻസിപ്പലിന്റെ ഓഫീസ്
‘അവനാണ്… സുഭാഷ്.. അവനാണ് ഹിസ്റ്ററി പ്രൊഫസർ ഓട്ടനെ ഏറ്റവും ക്രൂരമായി മർദ്ദിച്ചത്. അവന്റെയും അനംഗദാമിന്റെയും മുഖം ഞാൻ കൃത്യമായി കണ്ടതാണ്’
എൻക്വയറി കമ്മിറ്റിക്ക് മുൻപിൽ ഹാജരായ കോളേജിലെ ഒരു ജീവനക്കാരൻ പറഞ്ഞു.
അതോടെ, പ്രസിഡൻസി കോളേജിലെ തന്നെ ഏറ്റവും പ്രശ്നക്കാരനായ വിദ്യാർത്ഥിയായി സുഭാഷ് മുദ്രകുത്തപ്പെട്ടു. മറ്റുള്ളവരുടെ പേരാകട്ടെ, അവർ പറയാൻ തയ്യാറായതുമില്ല. മൂന്നാം വർഷ ഫിലോസഫി വിദ്യാർഥികളായ സുഭാഷും സുഹൃത്തായ അനംഗ ദാമും അതോടെ കോളേജിൽ നിന്നും പുറത്താക്കപ്പെട്ടു.
തന്റെ ഇനിയുള്ള ഭാവി തന്നെ ഇരുളടഞ്ഞു പോകുമെങ്കിലും, സ്വന്തം രാജ്യത്തിന്റെ ആത്മാഭിമാനത്തിനു നേരെയുയർന്ന കൈ, ഇനി ഉയരരുതെന്നു നിശ്ചയിച്ച ആ 19 കാരനെ കാലം ‘#നേതാജി’ എന്ന് വിളിച്ചു.
അഹങ്കാരത്തിന്റെ മുഖത്തേറ്റ ആ കനത്ത പ്രഹരം, പ്രൊഫസർ ഓട്ടന്റെ ആത്മാവിൽ ആഴത്തിലുള്ള പരിവർത്തനമുണ്ടാക്കി. ഉള്ളിലുണ്ടായിരുന്ന വംശീയതയും വർണ്ണവെറിയും കുത്തിയൊലിച്ചു പോയതോടെ, അദ്ദേഹം ഒരു നല്ല മനുഷ്യനായി മാറി.
തന്നെ മർദ്ദിച്ചെങ്കിലും, ജീവിതത്തെ ആകപ്പാടെ മാറ്റിമറിച്ച സുഭാഷ് ചന്ദ്ര ബോസിനെ ഓട്ടൻ ഒരിക്കലും മറന്നില്ല. നേതാജിയുടെ മരണം അദ്ദേഹത്തിനു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. തന്റെ പ്രിയ ശിഷ്യന്റെ വിയോഗത്തിൽ, ഹൃദയം നൊന്ത് ഒരു കവിതയും അദ്ദേഹം രചിച്ചു.
രാഷ്ട്രം കണ്ട ഏറ്റവും വലിയ കർമ്മയോഗിയ്ക്ക് ജന്മദിനാശംസകൾ..☺️
ചിത്രങ്ങൾ: പ്രഫസർ ഓട്ടൻ, നേതാജി, പ്രൊഫസറെ ചവിട്ടി കൂട്ടിയ കോണിപ്പടികൾ
Post Your Comments