News

ഡാൻസ്ബാർ, ഐസ് സ്കേറ്റിംഗ് : പുടിന്റെ രഹസ്യമാളികയുടെ ചിത്രങ്ങൾ പുറത്തു വിട്ട് പ്രതിപക്ഷം

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ രഹസ്യ ബംഗ്ലാവിന്റെ ചിത്രങ്ങൾ പ്രതിപക്ഷം പുറത്തു വിട്ടു. കരിങ്കടലിന്റെ തീരത്തായി പണികഴിപ്പിച്ചിട്ടുള്ള വസതിയുടെ 479 ചിത്രങ്ങളാണ് റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയുടെ അനുചരർ പുറത്തു വിട്ടത്. 130 കോടി യു.എസ് ഡോളർ ചെലവഴിച്ചാണ് 18,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഈ കൊട്ടാരം നിർമ്മിച്ചതെന്ന് പ്രതിപക്ഷം വ്യക്തമാക്കി.

രാജകൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന പുറംമോടി, കമനീയമായ കിടപ്പുമുറികൾ, പോൾ ഡാൻസിങ് എന്ന അർദ്ധനഗ്ന നൃത്തം നടത്താനുള്ള വേദികൾ, തീയറ്റർ, ഐസ് ഹോക്കി കളിക്കാനായുള്ള റിങ്ക്, സ്വകാര്യ ബോട്ട് ജെട്ടി, മുന്തിരിത്തോട്ടങ്ങൾ അടങ്ങിയ വസതിയുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഈ നിർമ്മിതിക്ക് പണം കണ്ടെത്താൻ മന്ത്രിസഭാ തലത്തിൽ വൻഅഴിമതി നടന്നിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം പുടിൻ നിഷേധിച്ചു.

പ്രതിപക്ഷനേതാവിനെ കനത്ത വധഭീഷണിയുണ്ട്. കാരണം, പുടിൻ ഭരണകൂടത്തെ ശക്തമായി വിമർശിക്കുന്ന നേതാവാണ് അലക്സി നാവൽനി. 2020-ൽ, സൈബീരിയയിൽ വച്ച് ഇദ്ദേഹത്തിനെതിരെ വധശ്രമം നടന്നിരുന്നു. കഴിഞ്ഞ ജനുവരിയിൽ, റഷ്യയിൽ തിരിച്ചെത്തിയ നാവൽനി അറസ്റ്റ് ചെയ്യപ്പെട്ടു. അദ്ദേഹമിപ്പോൾ മൂന്നര വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button