ന്യൂഡൽഹി: മഹാരാഷ്ട്രയിൽ വാഹനങ്ങൾ കത്തിച്ച് കമ്യൂണിസ്റ്റ് ഭീകരർ. 11 ട്രാക്ടറുകളും, ട്രക്കുകളും ജെസിബികളുമാണ് ഭീകരർ കത്തിച്ചത്. മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിലാണ് സംഭവം നടന്നത്. സംഭവത്തിൽ, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആക്രമണത്തിന് പിന്നിൽ 40-50 കമ്യൂണിസ്റ്റ് ഭീകരർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. കത്തിച്ച മെഷീനുകളും വാഹനങ്ങളുമെല്ലാം റോഡ് നിർമാണത്തിന്റെ കരാറുകാരായ വ്യക്തികളുടേതാണെന്ന് പോലീസ് വ്യക്തമാക്കി. ഈ മേഖലയിൽ പുതിയതായി പണികഴിപ്പിക്കുന്ന ഹൈവേയുടെ നിർമ്മാണത്തിൽ പ്രതിഷേധിച്ചാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിലെ സുക്മയിൽ നടന്ന ഏറ്റുമുട്ടലിൽ കമ്മ്യൂണിസ്റ്റ് ഭീകര സംഘത്തിലെ വനിതാ കൊല്ലപ്പെട്ടിരുന്നു. സുക്മയിലെ മാർസം വനമേഖലയിൽ ഡിസ്ട്രിക്ട് റിസർവ് ഗാർഡുകളുമായിട്ടാണ് ഏറ്റുമുട്ടൽ നടന്നത്. സുക്മയിലെ തൊങ്കപാൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവമുണ്ടായത്.
Post Your Comments